തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ്.
മതത്തിന്റെ പേരിലുള്ള മത്സരത്തില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിന് പകരം ഗുരുവചനത്തെ പൂര്‍ണമായി തിരസ്‌കരിച്ച് കൊണ്ട് മതവിദ്വേഷം പ്രചരിപ്പിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നതെന്ന് ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ് പറഞ്ഞു.
എസ്.എൻ.ഡി.പി സംഘടനാ യോഗങ്ങളിലും പൊതുമാധ്യമങ്ങളിലും വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പരാമർശങ്ങൾ അപലപനീയമാണ്.
ഇതിനെ ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ് അപലപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
മതത്തിന്റെ മാത്രമല്ല ജാതിയുടെ അതിർവരമ്പുകളും ജനജീവിതം ദുഃസ്സഹമാക്കുകയാണ്.
സാമുദായിക സംവരണം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ഇ.ഡബ്ല്യു.എസ് സംവരണത്തിനായി 103ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ മുസ്ലിം എം.പിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന വസ്തുത വെള്ളാപ്പള്ളി മറന്നെങ്കിലും പിന്നാക്ക സമുദായങ്ങൾ മറക്കില്ലെന്നും ശ്രീനാരായണ മാനവധർമ ട്രസ്റ്റ് ചെയർപേഴ്സൻ പ്രഫ. ജി. മോഹൻ ഗോപാൽ, വൈസ് ചെയർപേഴ്സൻ വി.ആർ. ജോഷി, ജനറൽ സെക്രട്ടറി സുദേഷ് എം. രഘു, ട്രഷറർ അഡ്വ. ടി.ആർ. രാജേഷ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു
No Comment.