Skip to content

chithrodayamflashnews.com

November 28, 2026 4:35 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മാനന്തവാടി എംഎൽഎ ഒ.ആർ. കേളു പട്ടികജാതി- പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയാകും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് കെ. രാധാകൃഷ്ണൻ രാജി വച്ച പദവിയിലേക്കാണ് പുതിയ മന്ത്രി സ്ഥാനമേൽക്കുന്നത്. സിപിഎം സംസ്ഥാന സമിതിയാണ് ഒ.ആർ. കേളുവിനെ മന്ത്രിയായി തീരുമാനിച്ചത്. കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്‍ററി കാര്യം എം.ബി രാജേഷും കൈകാര്യം ചെയ്യും.

വയനാട് നിന്നുള്ള സിപിഎമ്മിന്‍റെ ആദ്യ മന്ത്രിയാണ് കേളു. പട്ടിക വർഗ വിഭാഗത്തിൽ നിന്നൊരാൾ സിപിഎം മന്ത്രിയാകുന്നതും ആദ്യമായാണ്.

പി.കെ. ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽ നിന്ന് മന്ത്രിസഭയിലേക്ക് എത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു.

കുറിച്യ വിഭാഗത്തിൽ നിന്നുള്ള കേളു പട്ടികജാതി- പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാനായിരുന്നു.

ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും കേളു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽ നിന്ന് 2000ത്തിൽ പഞ്ചായത്ത് അംഗമായാണ് തുടക്കം.

2005ലും 2010ലും 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റായി.

2016 ൽ പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തി എംഎൽഎ സ്ഥാനം നേടി. 2021ലും വിജയം ആവർത്തിച്ചു.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6