പ്രിയ കവി പൂവച്ചൽ ഖാദർ നമ്മെ വിട്ടു പിരിഞ്ഞിട്ട് 2024 ജൂൺ 22-ന് മൂന്ന് വർഷം തികയുകയാണ്.
പൂവച്ചൽ ഖാദറിന്റെ സ്മരണയ്ക്കായി ജൻമനാടിന്റെ ആദരം.പൂവച്ചൽ പഞ്ചായത്ത് മിനി നഗറിൽ പാർക്ക് ഒരുക്കുന്നു.സാസ്കാരികവകുപ്പിന്റെ സഹായ ത്തോടെയാണ് മിനിനഗറിലെ കുളവും (ന ക്രാംചിറ) പരിസരവും പഞ്ചായത്തിലെ ‘മിനി ഡെസ്റ്റിനേഷൻ പോയിന്റ്’ ആക്കുന്നതിനുളള പദ്ധതിക്ക് തുടക്കമിടുന്നത്.
കാട്ടാക്കട – നെടുമങ്ങാട് റോഡരികിൽ സ്ഥി ചെയ്യുന്ന ചിറയും പരിസരവും മനോഹരമായ പാർക്ക് ആക്കി മാറ്റാൻ പഞ്ചായത്ത് മുന്നോട്ട് വച്ച 1.50 കോടി രൂപയുടെ പദ്ധതിയിൽ 83 ലക്ഷത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ തുടങ്ങുന്നത്.
ഇതിൽ സാംസ്കാരിക വകുപ്പിന്റെ 50 ലക്ഷം, പഞ്ചായത്ത് തനത് ഫണ്ട് 20 ലക്ഷവും ശുചിത്വ മിഷന്റെ 13 ലക്ഷവുമാണുളളത്.
കുളം നവീകരിച്ച് ചുറ്റിലും പൂന്തോട്ടം, ഇരിപ്പിടങ്ങൾ, ശൗചാലയം, അലങ്കാര വിളക്കുകൾ, പ്രഭാത സായാഹ്ന സവാരിക്കുളള സൗകര്യങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുക.
രണ്ടാം ഘട്ടത്തിൽ കലാപരിപാടികൾക്കുളള സ്റ്റേജ്, ചുറ്റുമതിൽ എന്നിവ പണിയും.
ചിറയ്ക്ക് സമീപമുളള കുറച്ച് ഭൂമി കൂടി ഏറ്റെടുത്ത് പാർക്ക് വിപുലീകരിക്കും. ചിറയോട് ചേർന്ന് പ്രവർത്തിക്കുന്ന, വർഷങ്ങൾ പഴക്കമുളള മിനിനഗർ ഗ്രന്ഥശാലയ്ക്ക് പുതിയ മന്ദിരം ഉൾപ്പടെ പണിത് പാർക്കിനൊപ്പം ചേർക്കും. പദ്ധതി പൂർത്തിയാകുമ്പോൾ പഞ്ചായത്തിലെ ജനങ്ങൾക്കും ഇതുവഴിയുളള യാത്രക്കാർക്കും വിശ്രമിക്കാനും വിനോദത്തിനും ഒരു ഇടത്താവളമായി കേന്ദ്രം മാറും.
കാട്ടാക്കട, പൂവച്ചൽ ജംഗ്ഷനുകളിൽ നിന്നും രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ഈ പാർക്കിൽ എത്താനാകും.
No Comment.