Skip to content

chithrodayamflashnews.com

November 28, 2026 4:33 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കാർഡിഫ് വാഹനാപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവതി അന്തരിച്ചു, വിട പറഞ്ഞത് നിലമ്പൂർ സ്വദേശിനി ഹെൽന

വെയിൽസ് : നിലമ്പൂർ യുകെ വെയിൽസിലെ കാർഡിഫിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി യുവതി മരിച്ചു. സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിലെ നഴ്സിങ് വിദ്യാർഥിനിയായ മലപ്പുറം സ്വദേശിനി ഹെൽന മരിയ സിബിയാണ് ഇന്നലെ വൈകിട്ട് മരിച്ചത്. മേയ് 3ന് നടന്ന അപകടത്തിൽ ഹെൽന ഉൾപ്പടെ ഉള്ളവർ സഞ്ചരിച്ചിരുന്ന കാറിലെ നാല് പേരിൽ മൂന്ന് പേർക്ക് സാരമായി പരുക്കേൽക്കുകയും അവരിൽ ഹെൽന ഗുരുതരാവസ്ഥയിൽ കാർഡിഫ് യൂണിവേഴ്സ‌ിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയുമായിരുന്നു.

ഹെൽനയുടെ തിരിച്ചു വരവിനായുള്ള പ്രാർഥനകൾക്കിടെയാണ് മരണം.

2024 ഏപ്രിലിലാണ് ഹെൽന നഴ്സിങ് പഠനത്തിന് കാർഡിഫിൽ എത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഭിത്തിയിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. മകളുടെ അപകടവാർത്ത അറിഞ്ഞ ഉടൻ തന്നെ മാതാപിതാക്കൾ കേരളത്തിൽ നിന്നും യുകെയിൽ എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശി സിബിച്ചൻ പാറത്താനം (റിട്ടയേർഡ് എസ്ഐ, കേരള പോലീസ്), സിന്ധു എന്നിവരാണ് മാതാപിതാക്കൾ. ദീപു, ദിനു എന്നിവരാണ് സഹോദരങ്ങൾ.

യുകെയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഹെൽനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സൗത്ത് വെയിൽസ്, കാർഡിഫ്, ബാരി എന്നിവിടങ്ങളിലെ മലയാളി അസോസിയേഷനുകളും യുക്‌ നാഷണൽ കമ്മിറ്റിയും ഹെൽനയുടെ അകാല വേർപാടിൽ അനുശോചനം അറിയിച്ചു. കഴിഞ്ഞ ഒന്നര മാസക്കാലം ഗുരുതരാവസ്‌ഥയിൽ ആയിരുന്ന ഹെൽനയെ പരിചരിച്ച ആശുപത്രി ജീവനക്കാർക്ക് കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6