Skip to content

chithrodayamflashnews.com

November 29, 2026 10:39 pm

പ്രഭാത വാർത്തകൾ

2023 | ഫെബ്രുവരി 9 | വ്യാഴം

സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച രണ്ടു രൂപ ഇന്ധന സെസ് അടക്കമുള്ള നികുതി കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും.

നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ നികുതി വര്‍ധനയെ ന്യായീകരിച്ചു. പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്താണു വിശദീകരണം നല്‍കിയത്. പ്രതിഷേധിച്ച് യുഡിഎഫ് വാക്കൗട്ടു നടത്തി. തുടര്‍ന്നു സഭക്കു പുറത്ത് ബാനറുകളുമായി പ്രതിഷേധിച്ചു. ഇന്നു നിയമസഭയിലേക്കു കാല്‍നടയായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തുക. (മാസം മൂവായിരം വീതം പിടിച്ചുപറി :

അന്തർ ജില്ലാ മോഷണ
സംഘം പിടിയിൽ

അരുവിക്കരയിൽ പട്ടാപ്പകൽ വ്യാജ നമ്പർ പതിച്ച കാറിൽ എത്തി.

തിരുവനന്തപുരം അരുവിക്കരയിൽ പട്ടാപകൽ വ്യാജ നമ്പർ പതിച്ച കാറിൽ എത്തി എട്ടു ലക്ഷത്തി അറുപതിനായിരം രൂപയും 32 പവൻ സ്വർണവും കവർന്നതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ SP D ശില്പ IPS അവർകൾ നെടുമങ്ങാട് Dysp സ്റ്റുവർട്ട് കീലർ, നാർകോട്ടിക് Dysp. V. T. രാസിത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ രണ്ട് ദിവസത്തിനകം ജപ്പാൻ ജയൻ എന്ന പ്രതിയെ പിടികൂടിയിരുന്നു. തുടർന്ന് മറ്റ് പ്രതികൾ ഇടുക്കിയിലേക്ക് കടക്കുകയും അവിടെ നിന്നും തമിഴ് നാട്ടിലെയും, കർണാടകയിലെയും, പല സ്ഥലങ്ങളിലും ആർഭാട ജീവിതം നയിച്ച ശേഷം വീണ്ടും ഇടുക്കിയിൽ എത്തിയതായി മനസിലാക്കി അന്വേഷണം സംഘം തൂക്കുപലത്തു എത്തിയപ്പോൾ ടി പ്രതികൾ അവിടെ നിന്നും ഒരു ടവേര കാർ വിലക്ക് വാങ്ങി തിരുവനന്തപുരം ഭാഗത്തേക്ക്‌ സഞ്ചരിക്കുന്നതായി മനസിലാക്കി അവരെ പിന്തുടർന്ന അന്വേഷണം സംഘം പിരപ്പൻകോട് ഭാഗത്തു വച്ച് പിടികൂടുകയും ചെയ്തു.കൊപ്ര ബിജു @ രാജേഷ് 42, 2. ബിജുവിന്റെ കാമുകി രേഖ രാജേഷ് 33
, ഇടുക്കി കൂട്ടർ, ചേലമൂട് , 3. ജിമ്മി @ അനിൽകുമാർ, വയ്യിയൂർകാവ് ,4.സുരേഷ് 38, വട്ടിയൂർകാവ്,5. സുനീർ 38, നെടുമങ്ങാട്, അഴിക്കോട്, 6. അഖിൽ S. സുനിൽ, പാലോട് എന്നിവരാണ് പിടിയിലായത്. ഇവർ മോഷണം നടത്തിയ കുറച്ച് സ്വർണം വിൽപ്പനയ്ക്കായി സുനീറിനെ ഏല്പിച്ചരുന്നത് വാങ്ങനാണ് തിരുവനന്തപുരതേക്ക് വന്നത്. തുടർന്ന് സുനീറിനെ പിടികൂടുകയും അവിടെ നിന്നും സ്വർണം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഏകദേശം 15 പവനോളം സ്വർണവും കുറച്ച് പണവും കണ്ടെത്തിയിട്ടുണ്ട്. ബിജുവിന്റെ കാമുകി രേഖ രാജേഷേണ് തൂക്കുപലത്തു നിന്നും മോഷണം നടത്താൻ ഉപയോഗിച്ച കാർ റെന്റിനു എടുത്ത് കൊടുത്തതും, അവിടെ നിന്നും എർട്ടിഗ കാർ വാങ്ങി കൊടുത്തതും, മറ്റ് പ്രതികൾക്ക് വേണ്ടി തൂക്കുപലത്തു വീടും റെന്റിനും എടുത്തിരുന്നു. ഇവക്കു വേണ്ടി സ്വർണം പണയം വെക്കുന്നതും, വിൽപ്പന നടത്തുന്നതും രേഖ ആയിരുന്നു. പല തവണ കേരളത്തിന്റെ പല ഭാഗത്തും ബിജുവിനെ പിടി കൂടിയെങ്കിലും രേഖയെ പ്രതി ആക്കിയിരുന്നില്ല.
അരുവിക്കര ഇൻസ്‌പെക്ടർ D. ഷിബുകുമാർ, സബ് ഇൻസ്‌പെക്ടർ സജി, നെടുമങ്ങാട് ഡാൻസഫ് SI. ഷിബു, ASI. സജു, Scpo സതികുമാർ, അനൂപ്, Cpo ഉമേഷ്‌ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

മരണക്കണക്ക് ഉയരുന്നു; കണ്ണീർ ഉറവ വറ്റി ഒരു ജനത


തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണം 8000 കടന്നു. തുര്‍ക്കിയില്‍ മാത്രം 6000 ത്തോളം പേർ മരിച്ചതായും 40,000 ൽ ഏറെ പേർ ചികിത്സയിൽ കഴിയുന്നതായുമാണ് റിപ്പോർട്ടുകൾ. സിറിയയിൽ മരണം 2000 കടന്നു. നാലായിരത്തോളം പേരാണ് ചികിത്സയിലുള്ളത്. ഇരു രാജ്യങ്ങളിലുമായി മരണസംഖ്യ 20,000 വരെ ഉയർന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. 5775 കെട്ടിടങ്ങള്‍ പൂര്‍ണമായി തകർന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കൊടും തണുപ്പും മോശം കാലാവസ്ഥയും തകര്‍ന്ന റോഡുകളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും പലയിടങ്ങളിലും എത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി ബന്ധം പൂര്‍ണമായി തകരാറിലാണ്. മൂന്നു ശക്തമായ ഭൂചലനത്തിനൊപ്പം 285 തുടര്‍ചലനങ്ങളും ഉണ്ടായതായാണ് കണക്കുകൾ.

പ്രതീക്ഷ മങ്ങി; നികുതികൾ കുറയ്ക്കില്ല


സംസ്ഥാന ബജറ്റിൽ ഉയർത്തിയ നികുതികളൊന്നും കുറയ്ക്കില്ലെന്ന് ധനമന്ത്രി. ബജറ്റിനെതിരായ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന് സമയമെടുത്ത് വിശദീകരണം നൽകിയ ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. നികുതി വർധനവിൽ നിന്നും പിന്നോട്ടില്ല, നികുതി വർധിപ്പിക്കാതെ സർക്കാരിന് മുന്നോട്ടു പോവാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം നടത്തി നികുതി കുറച്ചെന്ന് വരുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണപക്ഷത്തിന്‍റെ നിലപാടിൽ വിമർശിച്ച് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സഭയിൽ നിന്നും ഇറങ്ങി പോയി. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും.

വാണിജ്യബാങ്കുകളുടെ കിട്ടാക്കടം 6.30ലക്ഷം കോടി


രാജ്യത്തെ വാണിജ്യബാങ്കുകളുടെ കിട്ടാക്കടം 6.30ലക്ഷം കോടിയാണെന്ന്‌ കേന്ദ്രസർക്കാർ രാജ്യസഭയിൽ. ജോൺ ബ്രിട്ടാസ്‌ എംപിയുടെ ചോദ്യത്തിനാണ്‌ കേന്ദ്രധനമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. 2022 മാർച്ച്‌ 31വരെയുള്ള കണക്കുകളാണിത്‌. കിട്ടാക്കടം കൂടുതൽ പൊതുമേഖല ബാങ്കുകൾക്കാണ്‌. എസ്‌ബിഐ 1.12ലക്ഷം കോടി, പഞ്ചാബ് നാഷണൽ ബാങ്ക് 92448 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- 79589 കോടി, കനറാ ബാങ്ക്- 54,436 കോടി, ബാങ്ക് ഓഫ് ബറോഡ 54,059 കോടി എന്നിങ്ങനെയാണ്‌ പൊതുമേഖല ബാങ്കുകൾക്ക്‌ കിട്ടാക്കടം. ഐഡിബിഐ 34,115 കോടി, ഐസിഐസിഐ 33,295 കോടി, യെസ്‌ ബാങ്ക്‌ 27,976 കോടി, ആക്‌സിസ്‌ ബാങ്ക്‌ 18,566 കോടി, എച്ച്‌ഡിഎഫ്‌സിഐ 16,101 കോടി എന്നിങ്ങനെയാണ്‌ സ്വകാര്യ ബാങ്കുകൾക്കുള്ള കിട്ടാക്കടം.

ക്രൈസ്‌തവർക്ക്‌ എതിരായ അതിക്രമം; സുപ്രീംകോടതി റിപ്പോർട്ട്‌ തേടി


ക്രൈസ്‌തവർക്ക്‌ എതിരായ അതിക്രമങ്ങൾ തടയണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഉത്തർപ്രദേശും ചത്തീസ്‌ഗഢും ഉൾപ്പടെയുള്ള ഏഴ്‌ സംസ്ഥാനങ്ങളിൽ നിന്നും സുപ്രീംകോടതി റിപ്പോർട്ട്‌ തേടി. യുപിക്കും ചത്തീസ്‌ഗഢിനും പുറമേ മധ്യപ്രദേശ്‌, ഒഡീഷ, ജാർഖണ്ഡ്‌, ബിഹാർ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളും മൂന്നാഴ്‌‌ച്ചയ്‌ക്കുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിക്കണം. ക്രൈസ്‌വ പുരോഹിതർ, വിശ്വാസികൾ തുടങ്ങിയവർക്ക്‌ എതിരായ അതിക്രമ സംഭവങ്ങളിൽ നിയമപാലകർ എന്ത്‌ നടപടികൾ സ്വീകരിച്ചെന്ന്‌ റിപ്പോർട്ടുകളിൽ വിശദീകരിക്കണം. ബംഗളൂരു അതിരൂപത ആർച്ച്‌ബിഷപ്പ്‌ പീറ്റർ മച്ചാഡോ, ദേശീയ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ്‌ ഓഫ്‌ ഇന്ത്യ തുടങ്ങിയ കക്ഷികൾ നൽകിയ ഹർജികളിലാണ്‌ കോടതി ഇടപെടൽ.

വായ്പകളുടെ പലിശ നിരക്ക് വർധിക്കും


പണപെരുപ്പം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന പലിശ നിരക്ക് വീണ്ടും വർധിപ്പിച്ച് റിസർവ് ബാങ്ക്. പണയ വായ്പാ നയ പ്രഖ്യാപനത്തിലായിരുന്നു റിപ്പോ നിരക്ക് കാൽ ശതമാനം (0.25%) വർധിച്ചതായി റിസർവ് ബാങ്ക് അറിയിച്ചത്. ഇതോടെ ഹ്രസ്വകാല വായ്പകളുടെ റിപ്പോ നിരക്ക് 6.5 ശതമാനമായി. ഇതിന്‍റെ ഫലമായി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ബാങ്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചന.

തുടർ ഭൂചലനങ്ങൾക്ക് അറുതിയായില്ല


തുടർച്ചയായുള്ള ഭൂകമ്പങ്ങളാൽ ദുരിതക്കയത്തിലായ തുർക്കിയിൽ ഇന്നലെ വീണ്ടും ഭൂചലനമുണ്ടായി. ഭൂകമ്പത്തിൽ ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിൽ നൂർദാഗി ജില്ലയിലാണ് 4.3 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ 8.30 നായിരുന്നു ഭൂചലനം.

വാലന്‍റൈൻസ് ഡേയിൽ പശുവിനെ കെട്ടിപ്പിടിക്കണമെന്ന് കേന്ദ്രം


ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. നമ്മുടെ ജൈവവൈവിധ്യത്തെ പ്രതിനിധികരിക്കുന്ന പശു ഇന്ത്യൻ സംസ്കാരത്തിന്‍റെ നട്ടെല്ലാണെന്ന് പറഞ്ഞുകൊണ്ടാണ് നടപടി. ഇന്ത്യൻ സംസ്കാരങ്ങളിലുള്ള ആഘോഷമല്ല വാലന്‍റൈൻസ് ഡേ. ഈ ആഘോഷത്തിനെ എതിർത്ത് നിരവധി ഹിന്ദു സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കമിതാക്കൾക്കുള്ള ദിവസം എന്നതിലുപരി വൈകാരികമായ സമൃദ്ധിയെ മുൻനിർത്തി പശുവിനെ കെട്ടിപ്പിടച്ച് ആഘോഷിക്കണമെന്നും ഇതിൽ പറയുന്നു.

രാഹുൽ ഗാന്ധിക്ക് പ്രധാന മന്ത്രിയുടെ മറുപടി


രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി പ്രധാന മന്ത്രി നരേന്ദ്ര മോദി. അന്വേഷണ ഏജൻസിയായ എൻഫോഴ്സ് മെന്‍റ് ഡയറക്‌ടറേറ്റ് പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ചിരിക്കുകയാണെന്ന് മോദി പരിഹസിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള ചർച്ചയിലായിരുന്നു മോദിയുടെ പ്രതികരണം. ലോക്സഭയിലെ പ്രതികരണത്തിലൂടെ ചിലരുടെ മനോനില വ്യക്തമായെന്നും മോദി പറഞ്ഞു. ചിലർ രാഷ്ട്രപതിയെ വരെ അപമാനിച്ചു. തന്നെ വിമർശിക്കാൻ മാത്രമാണ് കോൺഗ്രസിനിപ്പോൾ സമയമുള്ളു. എന്നാൽ താൻ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവിതം സമർപ്പിച്ചതായി മോദി പറഞ്ഞു. വിമർശകർ ആത്മപരിശോധന നടത്തട്ടെ, ഈ സർക്കാർ സ്ഥിരതയുള്ളതാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.

കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റ്


കുറവിലങ്ങാട് യുവാവിനെ വീട്ടിൽ കയറി കമ്പിവടിയും ബിയർ കുപ്പിയും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം പുന്നത്തുറ ഭാഗത്ത് വാഴേപ്പറമ്പിൽ വീട്ടിൽ അജിമോൻ സോമനെ (36) യാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് പട്ടിത്താനം ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പഴകിയ കോഴി ഇറച്ചി പിടികൂടി


എറണാകുളം പറവൂരിൽ 350 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി. നീണ്ടൂരിൽ നൗറൽ എന്നയാളുടെ സ്ഥാപനത്തിൽ നിന്നാണ് ഇറച്ചി പിടികൂടിയത്. ഈ കടയിൽ നിന്ന് ഇറച്ചി വാങ്ങിയ സ്ത്രി പാചകത്തിനിടെ മാംസത്തിൽ പുഴുവിനെ കണ്ടെത്തി. ഇവരുടെ പാരാതിയിൽ ചിറ്റാറ്റുകര പഞ്ചായത്ത് അധികൃതർ നടപടി എടുക്കുകയായിരുന്നു. ഹലാൽ ചിക്കന്‍ കടയിൽ നിന്നാണ് 350 കിലോ പഴകിയ ചിക്കന്‍ പിടികൂടിയത്. അധികൃതർ കട പൂട്ടിച്ചു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇന്ത്യക്കാരും


നിരവധി പേരുടെ ജീവനെടുത്ത തുര്‍ക്കി ഭൂകമ്പത്തില്‍ ഒരു ഇന്ത്യക്കാരനെ കാണാതായതായി റിപ്പോര്‍ട്ട്. പത്തോളം ഇന്ത്യക്കാര്‍ പലയിടങ്ങളിലായി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. തുര്‍ക്കിയിലെ മറ്റ് ഇന്ത്യക്കാര്‍ സുരക്ഷിതരാണ്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു


ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ആര്യനാട് കാളിയാർമനംവീട്ടിൽ എ.അനന്ദു (22) ആണ് അറസ്റ്റിലായത്. കോളെജ് കാലംമുതൽ സുഹൃത്തുക്കളായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പലതവണയായി പീഡിപ്പിച്ചുവെന്നാണ് പരാതി.

രാഹുലിന്റെ പ്രസംഗം രേഖകളിൽ നിന്നും നീക്കി


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗം രേഖകളിൽ നിന്നും നീക്കം ചെയ്തു. ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കാൻ ബിജെപി ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി തെളിവുകളൊന്നും ഹാജരാക്കാത്തതിനെ തുടർന്നാണ് രേഖകളിൽ നിന്നും നീക്കിയത്.

അദാനി വിവാദം പാര്‍ലമെന്‍റിൽ വീണ്ടും

അദാനി വിവാദം ഇന്നലെയും പാര്‍ലമെന്‍റിൽ ഉയർന്നു. പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നടപടി ആവശ്യപ്പെട്ടു. രാജ്യസഭയില്‍ അദാനിയുടെ പേര് പറയാതെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാക്കൾ ആരോപണം ആവര്‍ത്തിച്ചു.

കേരളം പുറകോട്ടോടുന്നെന്ന് കെ.സുരേന്ദ്രൻ


രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. പാർട്ടിയുടെ ജില്ലാ കമ്മിറ്റി യോഗം തൃശൂർ പട്ടിക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍റർപോളിന്‍റെയും കണ്ണ് വെട്ടിച്ച് 8 മലയാളികൾ


അന്താരാഷ്ട്ര ഏജന്‍സിയായ ഇന്‍റർപോളിന്‍റെ റെഡ് കോര്‍ണര്‍ നോട്ടിസുണ്ടായിട്ടും, കേരളത്തിലെ 8 പേര്‍ ഇപ്പോഴും കാണാമറയത്ത്. സുകുമാരക്കുറുപ്പും ഡോ ഓമനയുമുള്‍പ്പെടെയുള്ളവര്‍ വര്‍ഷങ്ങളായി അന്വേഷണ ഏജന്‍സികളുടെ പിടികിട്ടാപ്പുള്ളികളായി തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നുള്ള മൂന്നു തീവ്രവാദികളും ഈ ലിസ്റ്റിലുണ്ട്. 1984ലെ പ്രമാദമായ ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പ്, 1996ലെ സ്യൂട്ട് കേസ് കൊലപാതകക്കേസ് പ്രതി പയ്യന്നൂര്‍ സ്വദേശിനി ഡോ. ഓമന, മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ, തിരുവനന്തപുരം സ്വദേശി സുധിന്‍കുമാര്‍ ശ്രീധരന്‍, കാസര്‍ഗോഡ് ചെറിയവീട്ടില്‍ സിദ്ധിഖ്, കണ്ണൂര്‍ കൊച്ചുപീടികയില്‍ സാബിര്‍, മുഹമ്മദ് ബഷീര്‍, കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരാണു കേരളത്തില്‍ നിന്നുള്ള പിടികിട്ടാപ്പുള്ളികള്‍.

പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു


കൽപ്പറ്റയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ആശുപത്രിക്കാരുടെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തി. കൽപ്പറ്റ ജനറൽ ആശുപത്രിയിലാണ് ഗീതു കുഞ്ഞിന് ജന്മം നൽകിയത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയങ്കിലും ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു.

സൈബി ജോസ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റു സ്ഥാനം രാജി വച്ചു


അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റുസ്ഥാനം രാജി വച്ചു. അനുകൂല വിധി നേടാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റുദ്ധരിപ്പിച്ച് കക്ഷികളിൽ നിന്നും 77 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണ വിധേയനായി തുടരവെയാണ് രാജി.

പരിശീലന വിമാനം ഇടിച്ചിറക്കി


തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നു. പൈലറ്റ് അനൂപ് നായർക്ക് പരിക്കേറ്റു. പൈലറ്റ് മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

പഠനത്തിന് വിദേശത്തേക്ക്; വിഷയം പഠിക്കാനും സമിതി


മലയാളി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൺസലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു. വിദേശ പഠനത്തെ അനുകൂലിച്ചും എതിർത്തും നിരവധി ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി.

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ


ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദ് ഫാസിലും സിയ പവലും. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഇന്നലെ രാവിലെ സഹദ് കുഞ്ഞിന് ജന്മം നൽകി. മാർച്ച് 4 നാണ് തീയതി നിശ്ചയിച്ചിരുന്നതെങ്കിലും ഷുഗർ കൂടിയതിനെ തുടർന്ന് നേരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു.

അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കില്ല


പന്തീരങ്കാവ് യുഎപിഎ കേസിൽ എന്‍ഐഎക്ക് തിരിച്ചടി. അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കൊച്ചി എന്‍ഐഎ കോടതി തള്ളി. അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എന്‍ഐഎ ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

സിനിമ നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു


ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസിന് പണം നൽകിയ സിനിമ നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു. കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധി പ്രഖ്യാപിക്കാൻ ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സൈബി നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. പണം വാങ്ങിയത് ഫീസായിട്ടാണെന്നാണ് സൈബിയുടെ വിശദീകരണം.

കിൻഫ്രക്കുണ്ടായ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ തീരുമാനം


കണ്ണൂർ പിണറായിയിൽ എഡ്യൂക്കേഷൻ ഹബ് സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുത്തതിൽ കിൻഫ്രക്കുണ്ടായ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 50 കോടി രൂപയുടെ ബാധ്യത ഒഴിവാക്കലിന്‌ കിഫ്ബി അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന മുറയ്ക്ക് കിൻഫ്രയെ സാമ്പത്തിക ബാധ്യതയിൽനിന്ന് ഒഴിവാക്കാനാണ് തീരുമാനം. 12.93 ഏക്കർ ഭൂമിയാണ്‌ ഏറ്റെടുത്തത്‌.

പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍


കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ സ്‌റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു.

ലിംഗസമത്വത്തിൽ കേരളം രാജ്യത്ത്‌ ഒന്നാംസ്ഥാനത്ത്‌


ഉന്നതവിദ്യാഭ്യാസ മേഖലയിലെ ലിംഗസമത്വത്തിൽ രാജ്യത്ത്‌ ഒന്നാംസ്ഥാനത്ത്‌ കേരളം. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ്‌ പ്രസിദ്ധീകരിച്ച 2020‐21 വർഷത്തെ ഉന്നതവിദ്യാഭ്യാസ സർവ്വേ (എഐഎസ്‌എച്ച്‌ഇ) പ്രകാരം എറ്റവും ഉയർന്ന ലിംഗസമത്വ സൂചിക (Gender Parity Index)യുള്ള സംസ്ഥാനം കേരളമാണ്‌. 28 സംസ്ഥാനങ്ങളുടെ പട്ടികയിൽ 1.52 ആണ്‌ കേരളത്തിന്റെ ഇൻഡക്‌സ്‌ രണ്ടാം സ്ഥാനത്ത്‌ ഹിമാചൽ പ്രദേശും (1.33) മൂന്നാമത്‌ മേഘാലയ(1.28)യുമാണ്‌. 0.87 മാത്രമുള്ള ഗുജറാത്താണ്‌ ഏറ്റവും പിന്നിൽ. ബിരുദം മുതൽ പിഎ്ച്ച്‌ഡി തലം വരെയുള്ള കുട്ടികളുടെ കണക്കുകൾ പരിശോധിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌.

റിലീസ് സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രം ഒടിടിയില്‍


തിയേറ്റർ കോംപൗണ്ടിൽ നിന്നുള്ള സിനിമാ റിവ്യൂ വിലക്കാന്‍ ധാരണ. കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ അസോസിയേഷന്റെതാണ് തീരുമാനം. ഏപ്രില്‍ 1 മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാവൂ എന്നും തീരുമാനിച്ചു. 42 ദിവസത്തിന് മുന്‍പുള്ള ഒടിടി റിലീസുകൾ അനുവദിക്കില്ല. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രമാണ് ഇതിൽ ഇളവ് ഉണ്ടാകുക.

ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്


ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ആറുഗോളുകള്‍ പിറന്ന മത്സരത്തിൽ ഇരുടീമുകളും 3 – 3 ന് സമനിലയിൽ പിരിഞ്ഞു.

തോൽവിയോടെ തുടക്കം


പ്രൈം വോളി ലീഗിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്‌ തോൽവിയോടെ തുടക്കം. അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ ചെന്നൈ ബ്ലിറ്റ്‌സ്‌ 15–-9, 11–-15, 15–-10, 8–-15, 15–-8ന്‌ ജയിച്ചു. ചെന്നൈയുടെ നവീൻ രാജ ജേക്കബ്ബാണ്‌ കളിയിലെ താരം.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് 18ന്


വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‌ 18ന് തുടക്കമാകും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകർ അണിനിരക്കുന്ന ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 19ന് തിരുവനന്തപുരത്ത്‌ കേരളത്തിന്റെ ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാരിയേഴ്സിനെ നേരിടും. കേരള സ്ട്രൈക്കേഴ്സിന്‌ ആ കളി മാത്രമാണ്‌ സ്വന്തം ആരാധകർക്ക്‌ മുന്നിലുള്ളത്‌. മാർച്ച് 19ന് ഹൈദരാബാദിലാണ് ഫൈനൽ. ആകെ 19 മത്സരങ്ങളാണുള്ളത്‌. എല്ലാം വാരാന്ത്യങ്ങളിലായിരിക്കും. പാർലെ ബിസ്കറ്റാണ് ടൈറ്റിൽ സ്പോൺസർ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6