പട്ടികജാതി പട്ടികവകുപ്പ് ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആർ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഗൗരവമാണ് ഒ.ആർ. കേളു സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ന് വൈകിട്ട് നാലുമണിയോടെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ. രാധാകൃഷ്ണന്റെ ഒഴിവിലേക്കാണ് കേളു പിണറായി വിജയൻ മന്ത്രിസഭയിലേക്ക് എത്തുന്നത്.
വയനാട് മാനന്തവാടിയിൽ നിന്നുള്ള എംഎൽഎ യാണ് ഒ.ആർ കേളു. വയനാട്ടിൽ നിന്നുള്ള സിപിഐഎമ്മിന്റെ ആദ്യ മന്ത്രികൂടിയാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
No Comment.