പാരീസ് 2024 ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി ദുബായിലെ ബുർജ് ഖലീഫയിൽ ഒളിമ്പിക്സ് ലോഗോ പ്രദർശിപ്പിച്ചു. 2024 ജൂൺ 23-നാണ് ഒളിമ്പിക് ദിനാഘോഷങ്ങളിൽ ബുർജ് ഖലീഫ പങ്ക് ചേർന്നത്.
ഒളിമ്പിക് പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ട് പോകുന്നതിൽ യു എ ഇ പുലർത്തുന്ന പ്രതിബദ്ധത ഇതിൽ വ്യക്തമാക്കുന്നതായി ചടങ്ങിൽ സംബന്ധിച്ച ദുബായ് ഡെപ്യുട്ടി റൂളറും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ അഹമദ് ബിൻ മുഹമ്മദ് പറയുന്നു.
2024 പാരീസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന ടീമുകൾക്ക് അദ്ദേഹം ആശംസകൾ അറിയിച്ചു.
No Comment.