Skip to content

chithrodayamflashnews.com

November 28, 2026 4:25 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കൊറിയറിന്‍റെപേരിലുംതട്ടിപ്പ്;ജാഗ്രതപാലിക്കണമെന്ന്പൊലിസിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം:നിങ്ങളുടെ പേരില്‍ കൊറിയര്‍ എത്തിയിട്ടുണ്ട് എന്നു അറിയിച്ചുകൊണ്ടുള്ള തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രതപാലിക്കണമെന്ന് കേരള പൊലിസിന്‍റെ മുന്നറിയിപ്പ്. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം,സിം,വ്യാജആധാര്‍ കാര്‍ഡുകള്‍,മയക്കുമരുന്ന്എന്നിവഅടങ്ങിയിട്ടുണ്ടെന്നുംഅറിയിച്ചുകൊണ്ടുള്ള ഫോണ്‍കോള്‍ എത്തുന്നതിലാണ്തട്ടിപ്പിന്‍റെ തുടക്കം.

ശേഷം നിങ്ങളുടെ ആധാര്‍നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടു തന്നെ തട്ടിപ്പുകാരന്‍ പറഞ്ഞുതരും.പാഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നുംകൂടുതല്‍വിവരങ്ങള്‍ അറിയിക്കാന്‍ ഫോണ്‍സിബിഐയിലെയോസൈബര്‍പൊലിസിലെയോമുതിര്‍ന്നഓഫിസര്‍ക്ക്കൈമാറുന്നു എന്നുംപറയുകയും ഫോണില്‍ മറ്റൊരാള്‍ സംസാരിക്കുകയുംചെയ്യും.

പാഴ്‌സലിനുള്ളില്‍എംഡിഎംഎയുംപാസ്‌പോര്‍ട്ടും നിരവധി ആധാര്‍ കാര്‍ഡുകളുമൊക്കെയുണ്ടെന്നുംനിങ്ങള്‍തീവ്രവാദികളെസഹായിക്കുന്നുവെന്നും അയാള്‍ പറയും.വിശ്വസിപ്പിക്കുന്നതിനായി പൊലിസ് ഓഫിസര്‍എന്നുതെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, പരാതിയുമായി ബന്ധമുണ്ടെന്ന്തെളിയിക്കുന്ന വ്യാജ രേഖകള്‍ തുടങ്ങിയവഅയച്ചുതരും. ഐഡി കാര്‍ഡ് വിവരങ്ങള്‍വെബ്സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടും. മുതിര്‍ന്ന പൊലിസ് ഓഫിസറുടെ യൂണിഫോം ധരിച്ചയാള്‍ വീഡിയോകോളില്‍ വന്നായിരിക്കുംഈആവശ്യങ്ങള്‍ ഉന്നയിക്കുക.

അതിനുശേഷംനിങ്ങളുടെ സമ്പാദ്യവിവരങ്ങള്‍ കൈമാറാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും.നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസിലാക്കുന്ന വ്യാജ ഓഫിസര്‍ സമ്പാദ്യം മുഴുവന്‍ ഫിനാന്‍സ് വകുപ്പിന്‍റെസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനല്‍കണമെന്ന് ആവശ്യപ്പെടും. നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നുംഎങ്ങോട്ടുംപോകരുതെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഭീഷണി വിശ്വസിക്കുന്നവര്‍ അവര്‍അയച്ചുനല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവന്‍ കൈമാറും. തുടര്‍ന്ന് ഇവരില്‍നിന്ന്സന്ദേശങ്ങള്‍ലഭിക്കാതിരിക്കുകയും ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസിലാക്കാന്‍ സാധിക്കൂ.

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ഒട്ടുംപരിഭ്രാന്തരാകാതിരിക്കുകഎന്നതാണ് പ്രധാനമെന്ന് പൊലിസ് പറയുന്നു. അവര്‍ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേക്ക് ഒരു കാരണവശാലും പണം കൈമാറരുത്.

ഒരു അന്വേഷണഏജന്‍സിയുംഅന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാന്‍ആവശ്യപ്പെടുകയില്ല.

അവര്‍ക്ക് അക്കൗണ്ടുകള്‍മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങള്‍ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്നു മനസിലാക്കിയിരിക്കണം.അന്വേഷണഏജന്‍സികള്‍ ഈ നിലയിലുള്ള നടപടികള്‍സ്വീകരിക്കാറില്ല.

ഓണ്‍ലൈന്‍സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം വിവരം 1930ല്‍ അറിയിക്കുക.

എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ളസാധ്യത കൂടുതലാണ്.

www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതിരജിസ്റ്റര്‍ചെയ്യാവുന്നതാണ്-പൊലിസ്അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6