Skip to content

chithrodayamflashnews.com

November 28, 2026 4:22 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പുഴയിലിറങ്ങരുതെന്ന് പലവട്ടം അലറിവിളിച്ചു, ഒരാൾ വലയിൽ കുടുങ്ങിയെങ്കിലും കരക്കെടുക്കുന്നതിനിടെ കൈവിട്ടുപോയി..’

ഇരിട്ടി: പുഴയോര ഭംഗി ആസ്വദിച്ചും ഫോട്ടോയും വിഡിയോയും എടുത്തും കളിച്ചു ചിരിച്ചു നടന്ന രണ്ട് പെൺകുട്ടികൾ കൺമുന്നിൽ ഒഴുക്കിൽപെട്ടതിന്റെ നടുക്കത്തിലാണ് പടിയൂരിലെ മുഹമ്മദലിയും ജബ്ബാറും. ഇരിക്കൂർ സിബ്ഗ കോളജിലെ ബി.എസ്‍സി സൈക്കോളജി വിദ്യാർഥിനികളായ ഷഹർബാനയും (28) സൂര്യയും (23) ഇരിട്ടിക്കടുത്ത പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപെടുമ്പോൾ ഇവർ അൽപം അകലെനിന്ന് മീൻ പിടിക്കുകയായിരുന്നു.‘അവിടെ ഇറങ്ങരുതെന്നും അപകടമാണെന്നും പലവട്ടം വിളിച്ചു പറഞ്ഞിരുന്നു. കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങിയപ്പോഴും കയറിപ്പോകാൻ പറഞ്ഞതാണ്. കുഴപ്പമില്ല ഞങ്ങൾ മുങ്ങില്ല എന്ന് അവർ മറുപടി പറഞ്ഞിരുന്നു. ഞങ്ങൾ വല കരക്കെത്തിച്ച് അവിടേക്ക് പോകാൻ നിൽക്കുമ്പോഴേക്കും രണ്ടുപേരും മുങ്ങിത്താഴ്ന്നു പോയി’ – മുഹമ്മദലിയും ജബ്ബാറും പറഞ്ഞു. പഴശ്ശി ജലസംഭരണിയുടെ റിസർവോയർ ഭാഗമാണ് പടിയൂർ പൂവ്വം പുഴ. ഇവർ മീൻപിടിക്കുന്നതിന് 200 മീറ്റർ അകലെയാണ് വിദ്യാർഥിനികൾ പുഴയിലിറങ്ങിയത്. ഒന്നുരണ്ടുതവണ ഒരാൾ മുങ്ങിത്താഴുന്നത് കണ്ടെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി. രണ്ടാമത്തെ കുട്ടി ഇവരുടെ വലയിൽ കുടുങ്ങിയിരുന്നു. വലിച്ച് കരക്കടുപ്പിക്കുന്നതിനിടെ വലയിൽനിന്ന് വേർപെട്ട് പുഴയിലെ ചുഴിയിൽ മറഞ്ഞുപോയതായി മുഹമ്മദലി പറഞ്ഞു.എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാനയും ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസിൽ സൂര്യയും കോളജിൽ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് സഹപാഠിയായ പടിയൂരിലെ ജസീനയുടെ വീട്ടിലെത്തിയതായിരുന്നു. മൂവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഏറെനേരം പുഴക്കരയിലൂടെ സെൽഫിയെടുത്തും കളിച്ചുചിരിച്ചും നടന്ന ശേഷമാണ് സൂര്യയും ഷഹർബാനയും പുഴയിൽ ഇറങ്ങിയത്. കരയിൽനിന്ന് ജസീന ഇവരുടെ ഫോട്ടോ എടുത്തിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അലറിവിളിച്ച ജസീന ബോധരഹിതയായി. വീട്ടിൽനിന്ന് പുഴക്കരയിലേക്ക് പോകുമ്പോൾ വെള്ളത്തിൽ ഇറങ്ങരുതെന്ന് പലതവണ പറഞ്ഞിരുന്നുവെന്ന് ജസീനയുടെ ഉമ്മ റഹ്‌മത്ത് പറഞ്ഞു.ചൊവ്വാഴ്ച വൈകിട്ട് ഞ്ചുമണിയോടെയായിരുന്നു അപകടം. എടയന്നൂർ ഹഫ്‌സത്ത്‌ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. വിവാഹിതയാണ്. ഏതാനും മാസം മുമ്പാണ് പിതാവ് മരണപ്പെട്ടത്. ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6