Skip to content

chithrodayamflashnews.com

November 28, 2026 4:22 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തിരുവനന്തപുരം കണിയാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സേവന പ്രസ്ഥാനമായ നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ 5-ാം വാർഷികവും കുടുംബ സംഗമവും മാധ്യമ പുരസ്കാര വിതരണവും കണിയാപുരം റാഹ ഓഡിറ്റോറിയത്തിൽ മുൻ എം.പി. കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം കണിയാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സേവന പ്രസ്ഥാനമായനന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ 5-ാം വാർഷികവും കുടുംബ സംഗമവും മാധ്യമ പുരസ്കാര വിതരണവും കണിയാപുരം റാഹ ഓഡിറ്റോറിയത്തിൽ മുൻ എം.പി. കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ നാലു വർഷക്കാലമായി തുടർന്നു വരുന്ന ചികിത്സാ സഹായങ്ങൾ, (ഡയാലിസിസ്, കീമോ തെറാപ്പി), കിടപ്പ് രോഗികൾക്കുള്ള അവശ്യ സാധനങ്ങൾ, രോഗികൾക്കാവശ്യമായ മരുന്ന് വിതരണം, അശരണർക്കുള്ള പെൻഷൻ പദ്ധതി അർഹരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, ഭവന നിർമ്മാണം, പുനരുദ്ധാരണം, പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ, വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണമായ (പാഥേയം) അന്നദാനം, മറ്റു നിർധനരും, നിസ്സഹായരുമായ ഒട്ടനവധി കുടുംബങ്ങൾക്ക് പ്രതിമാസം നൽകുന്ന സാമ്പത്തിക സഹായങ്ങൾ തുടങ്ങി പ്രതിവർഷം ഒരു കോടിയിലധികം രൂപ കൊണ്ട് നന്മയുടെ ശക്തിയാൽ സമൃദ്ധമായ ജീവൽ പ്രവർത്തനങ്ങൾക്ക് ഈ സംഘടന നേതൃത്വം നൽകുന്നുണ്ട്.

നന്മ കരിച്ചാറ പ്രസിഡന്റ് എ.ഫൈസൽ, സെക്രട്ടറി എം.റസീഫ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി.കൃഷ്ണൻ ഐഎഫ്.എസ്, അഡ്വ. എം. സിറാജുദ്ദീൻ, എ. കെ.ഷാജി, കെ.എച്ച്.എം. അഷറഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.

മാധ്യമ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ഗൗരി ലങ്കേഷ് മാധ്യമ പുരസ്കാരം മാധ്യമം ചീഫ് സബ് എഡിറ്റർ അഷ്റഫ് വട്ടപ്പാറയ്ക്ക് സമ്മാനിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.

ദൃശ്യമാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടർ പുരസ്കാരം തിരുവനന്തപുരം മീഡിയവണ്ണിലെ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് സ്വാന്തനാ സാജുവിനും സമ്മാനിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6