Skip to content

chithrodayamflashnews.com

November 29, 2026 10:39 pm

ഇലഞ്ഞിമേൽ വള്ളിക്കാവ് ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത് ബുധനൂരിലാണ് ഇലഞ്ഞിമേൽ വള്ളിക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം ഭഗവതിക്ക് സമർപ്പിച്ചിരിക്കുന്നു.

വൻമരങ്ങളും വള്ളികളും അടിക്കാടും പടർന്ന് പന്തലിച്ച ഹരിതാഭയ്ക്കു കീഴെ പ്രകൃതിയെ ദേവതയായി കണ്ടാരാധിക്കുന്ന പ്രകൃതിരമണീയമായൊരു ആരാധനാലയം. കാവിലെ മരങ്ങളാണിവിടെ ഉപദേവതമാർ. ഇഴജന്തുക്കളും വന്യമൃഗങ്ങളുമില്ലാത്തൊരു ചെറു കാനനം. പക്ഷികൾ ധാരാളം. നിരവധി കുരങ്ങുകളുടെ ആവാസകേന്ദ്രമാണ് ക്ഷേത്ര പരിസരം. നൂറുകണക്കിന് കുരങ്ങുകൾ വസിക്കുന്ന ഒരു ചെറു കാനനം. കാവിലൂടെ ക്ഷേത്രത്തിലേക്ക് പ്രധാന നടപ്പാതയും ഉണ്ട്.

വിശ്വാസങ്ങളുടെ കാര്യത്തിൽ മറ്റിടങ്ങളിൽ നിന്നും എന്നും ഒരുപടി മുന്നിലാണ് ആലപ്പുഴ. അപൂർവ്വങ്ങളായ ക്ഷേത്രങ്ങളും പ്രത്യേകതകളുള്ള പ്രതിഷ്ഠകളും ഇവിടെ ധാരാളമുണ്ട്. ചരിത്രത്തോടും ഐതിഹ്യങ്ങളോടും ചേർന്നു കിടക്കുന്ന ക്ഷേത്രങ്ങൾ വേറെയും. ഇത്തരത്തിൽ വിശ്വാസികൾക്ക് പ്രിയപ്പെട്ട ക്ഷേത്രങ്ങളിൽ വേറൊന്നാണ് പുരാതനമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ക്ഷേത്രം.

ശബരിമലയിൽ ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയത് ഏറെക്കാലമായി ചർച്ചാ വിഷയമാണ്, എന്നാൽ മാവേലിക്കരയ്ക്കടുത്തുള്ള ഈ ദേവീ ക്ഷേത്രത്തെ കുറിച്ച് പലർക്കും അറിയില്ല. ഈ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത് ബുധനൂരിലാണ് ഇലഞ്ഞിമേൽ വള്ളിക്കാവ് ആണ് ഈ ക്ഷേത്രം. . ഈ ക്ഷേത്രം ഭഗവതിക്ക് സമർപ്പിച്ചിരിക്കുന്നു. രണ്ട് കാവുകൾ ഉണ്ട് – തെക്കേ കാവും, വടക്കേ കാവും. വടക്കേ കാവാണ് പ്രധാന കാവ്. കാവിലെ പ്രധാന മൂർത്തി ഭദ്രകാളിയാണ്. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. വടക്കേ കാവിനുള്ളിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. ബിംബമോ വിഗ്രഹമോ കാണാൻ പുരുഷന്മാർക്ക് അനുവാദവുമില്ല.

ക്ഷേത്രം ഒരു കാലത്ത് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. “ഐതിഹ്യമനുസരിച്ച്, ഒരു സ്ത്രീ തെറ്റ് ചെയ്തു. സ്ത്രീകളുടെ പ്രവേശനം നിരോധിക്കണമെന്ന് ക്ഷേത്രവും വെളിച്ചപ്പാടും പൂജാരിയോട് ആവശ്യപ്പെട്ടു, ‘ദേവപ്രശ്നം’ നടത്തിയതിനെത്തുടർന്ന് സ്ത്രീ പ്രവേശനം പിന്നീട് അനുവദിച്ചില്ല. വിചിത്രമായ മറ്റൊരു ആചാരവും ക്ഷേത്രത്തിനുണ്ട്. പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനും പ്രാർത്ഥിക്കാനും കഴിയുമെങ്കിലും (ശ്രീകോവിലിന്റെ വാതിലുകൾ പുരുഷന്മാർക്ക് മുന്നിൽ എല്ലായ്പ്പോഴും അടച്ചിരിക്കും.

ക്ഷേത്രത്തിന്റെ കിഴക്കേ നട മാത്രമാണ് തുറന്നിരിക്കുന്നത്. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് ശ്രീകോവിൽ തുറന്നിരിക്കുന്നത്. ഈ ദിവസങ്ങൾക്ക് പുറമേ, മലയാള മാസത്തിലെ ഒന്നാം തീയതിയിലും വൃശ്ചികം 1 മുതൽ ധനു 1 വരെ 32 ദിവസങ്ങളിലും ശ്രീകോവിൽ തുറന്നിരിക്കും.
ക്ഷേത്രത്തിലെ പൂജാരി ഒരു കുറുപ്പാണ്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്താണ് നടപ്പന്തൽ. മുണ്ടപ്പാളി കുടുംബത്തിന്റേതായിരുന്നു ക്ഷേത്രം.

ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിലാണ് ഇലഞ്ഞിമേൽ വള്ളിക്കാവിലെ പ്രധാന ഉത്സവം ആരംഭിക്കുന്നത്. 14 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം “മക മഹോത്സവം” എന്നാണ് അറിയപ്പെടുന്നത്. കളമെഴുത്ത് പാട്ട് പതിന്നാലു ദിവസവും നടക്കുന്നു, ഏറ്റവും പ്രധാനപ്പെട്ട ദിവസം 12-ാം ദിവസമാണ്. കുംഭമാസത്തിലാണ് പടയണി നടക്കുന്നത്.

അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി, വാകയിലപ്പൊടി എന്നിവ കൊണ്ടുണ്ടാക്കുന്ന കളപ്പൊടിയാണ് ക്ഷേത്രത്തിലെ പ്രധാന നൈവേദ്യം. കളമെഴുത്ത് പാട്ടിലാണ് ഈ പൊടി ഉപയോഗിക്കുന്നത്. വര പൊടി, തേൻ, തേരാളി എന്നിവയാണ് മറ്റ് നൈവേദ്യങ്ങൾ.

വിശ്വാസമനുസരിച്ച് തെക്കേകാവ് ക്ഷേത്രം പിന്നീട് നിർമ്മിച്ചതാണ്. ബ്രാഹ്മണ പുരോഹിതനാണ് ഇവിടെ പൂജ നടത്തുന്നത്. ഇവിടെയും ഭഗവതിയെ ആരാധിക്കുന്നു. ഇണ്ടളയപ്പൻ, യക്ഷി അമ്മ, ഭൂതഗണങ്ങൾ എന്നിവയാണ് ഉപദേവതകൾ. വില്വമംഗലം സ്വാമിയാർ ഇവിടെ ഭജനയിൽ ഇരുന്നു എന്നാണ് ഐതിഹ്യം.

READ FOR CLICK IMAGE
READ CLICK ON IMAGE

ഈശ്വരാവതാരംഎപ്പോൾഉണ്ടാവുന്നു?

ധ൪മ്മം ക്ഷയിക്കുകയും അധ൪മ്മം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോള്‍ ഈശ്വരാവതാരം ഉണ്ടാകുന്നു.
എന്തിനാണ് ഈശ്വരാവതാരം ഉണ്ടാകുന്നത്?
ധ൪മ്മം നിലനി൪ത്തുന്നതിന്
ഈശ്വരാവതാരോദ്ദേശ്യം എന്താണെന്നാണ് ഭഗവത് ഗീത പറയുന്നത്?
“പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം
ധ൪മ്മസംസ്ഥാപനാ൪ഥായ സംഭവാമി യുഗേ യുഗേ”
സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദു൪ജനങ്ങളെ നശിപ്പിക്കുന്നതിനും ധ൪മ്മം ഉറപ്പിക്കുന്നതിനും യുഗം തോറും അവതരിക്കുമെന്ന് ഭഗവാന്‍ തന്നെ പറയുന്നു.
പ്രധാന അവതാരങ്ങള്‍ എത്ര?
പത്ത് (ദശാവതാരം)
. പ്രധാന അവതാരങ്ങള്‍ ഏതെല്ലാം?
മത്സ്യം, കൂ൪മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി.
ദശാവതാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏത്?
ശ്രീകൃഷ്ണന്‍
. ഈശ്വരന്‍ എവിടെ വസിക്കുന്നുവെന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്?
എല്ലാ ജീവജാലങ്ങളുടേയും ഉള്ളില്‍ വസിക്കുന്നുവെന്ന്.
“ഈശ്വരഃ സ൪വ്വഭൂതാനാം ഹൃദ്ദേശേƒ൪ജുന തിഷ്ഠതി
ഭ്രാമയന്‍ സ൪വ്വലോകാനി യന്ത്രാരൂഢാനി മായയാ”
. ഭഗവത് ഗീതയുടെ ക൪ത്താവാര്?
വേദവ്യാസന്‍
. ഗീത എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
ഗായതേ ഇതി ഗീത (പാടിപ്പുകഴ്ത്തപ്പെടുന്നത്)
എന്താണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്‌?
അദ്വിതീയനായ ഈശ്വരനില്‍ വിശ്വാസം ഉണ്ടാവാനും ലോകത്തിന്‍റെ നിലനില്‍പ്പിനാധാരമായ ക൪മ്മം ചെയ്യുന്നതില്‍ ഉത്തേജനം ലഭിക്കുവാനും ധ൪മ്മം നിലനി൪ത്താനും ധ൪മ്മം അഭംഗുരം തുടരുന്നതിനും പൗരുഷത്തോടെ ക൪മ്മം ചെയ്യുന്നതിനും അങ്ങനെ ലോകൈശ്വര്യം ഉണ്ടാവാനുമാണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്.
പാ൪ഥന്‍ എന്ന് പറയുന്നത് ആരെയാണ്?
അ൪ജ്ജുനനെ
അ൪ജ്ജുനന് പാ൪ഥന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
പൃഥ – കുന്തിയുടെ പുത്രനാകയാല്‍ പാ൪ഥന്‍ എന്ന പേര് ലഭിച്ചു?
ആരാണ് ഭഗവത് ഗീത ഉപദേശിച്ചത്?
ശ്രീകൃഷ്ണന്‍
. ഭഗവത് ഗീത ഉപദേശിക്കുന്ന ആളും കേള്‍ക്കുന്ന ആളും തമ്മിലുള്ള ബന്ധമെന്ത്?
ശ്രീകൃഷ്ണന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകനും സ്യാലനുമാണ് അ൪ജ്ജുനന്‍.
ഭഗവത് ഗീതയില്‍ എത്ര അദ്ധ്യായങ്ങള്‍ ഉണ്ട്?
പതിനെട്ട് (18)
ഭഗവത് ഗീതയില്‍ എത്ര ശ്ലോകങ്ങളുണ്ട്?
700 ശ്ലോകങ്ങള്‍
. ഭഗവത് ഗീത ഉള്‍ക്കൊള്ളുന്ന മഹദ്ഗ്രന്ഥം ഏത്?
മഹാഭാരതം
മഹാഭാരതത്തില്‍ ഏത് ഭാഗത്ത് ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു?
ഭീഷ്മപ൪വ്വത്തില്‍ 24 മുതല്‍ 42 വരെ പതിനെട്ട് അധ്യായങ്ങളിലായി ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു.
ഭഗവത് ഗീതയ്ക്ക് ഭാഷ്യം (വ്യാഖ്യാനം – സംസ്കൃതം) എഴുതിയ മലയാളി ആര്?
ശ്രീ ശങ്കരാചാര്യ൪
ആദ്യമായി ഭഗവത് ഗീത മലയാളത്തില്‍ ത൪ജ്ജമ ചെയ്തതാരാണ്?
നിരണത്ത് മാധവപ്പണിക്ക൪
മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുന്ന ഭഗവത് ഗീതാ ശ്ലോകം ഏത്?
ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ
മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി”
ഇതാണ് മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതായി പറയുന്ന ശ്ലോകം.
നിനക്ക് ക൪മ്മം ചെയ്യുവാന്‍ മാത്രമേ അധികാരമുള്ളൂ ക൪മ്മത്തിന്‍റെ ഫലത്തില്‍ ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില്‍ സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
. എന്തിലാണ് ഈ ലോകം നിലനില്‍ക്കുന്നത്?
ഈ ലോകം ക൪മ്മത്തില്‍ നിലനില്‍ക്കുന്നു.


കടപ്പാട്

CLICK ON IMAGE FOR READ
1 Comments
Whatsapp Image 2024 04 01 At 18.33.29 B82062e6