Skip to content

chithrodayamflashnews.com

November 28, 2026 4:13 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

എം. എ. വഹാബ് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ

തിരുവനന്തപുരം : പാറശാല മുതൽ ഹരിപ്പാട് വരെ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 എ യുടെ 2024-25 വർഷത്തെ ഡിസ്ട്രിക്ട് ഗവർണറായി എം. എ. വഹാബ് ചുമതലയേറ്റു. രണ്ടു പതിറ്റാണ്ടു കാലത്തെ മികച്ച സേവന പാരമ്പര്യമുള്ള എം. എ.വഹാബ് കോവിഡ് കാലത്തുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സേവനപ്രവർത്തനങ്ങൾ ഡിസ്ട്രിക്ടിൽ നടത്തിയിട്ടുണ്ട്.സേവനകാലയളവിൽ 13 കോടിയോളം രൂപ ചെലവ് വരുന്ന മിഷൻ -25 എന്ന സമഗ്രമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് ഡിസ്ട്രിക്ട് ഗവർണർ പറഞ്ഞു.അതിൽ കേരള സർക്കാരിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നിർധനരും നിലാരംബരുമായ നൂറു കുടുംബങ്ങൾക്ക് നാല് വില്ലേജുകളിലായി 100 ഭവനങ്ങൾ നിർമിച്ചു നൽകുന്ന ‘വീട് എന്റെ സ്വപ്നം’ എന്ന പദ്ധതിയും ഉൾപ്പെടുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സഹായം എത്തുന്നതും പ്രകൃതിയെ ജീവജാലങ്ങളെപ്പോലെ സംരക്ഷിക്കുന്നതുമായ 25 കർമപരിപാടികൾ ഉൾപ്പെടുന്നമിഷൻ 25 എന്ന പദ്ധതിയുമുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6