Skip to content

chithrodayamflashnews.com

November 28, 2026 4:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

രണ്ട് പതിറ്റാണ്ടിനുശേഷം അക്ഷയ വാണിജ്യകേന്ദ്രം നവീകരിക്കുന്നു

നെയ്യാറ്റിൻകര : വർഷങ്ങളോളമായി മുടങ്ങിക്കിടന്ന നഗരസഭയുടെ അക്ഷയ വാണിജ്യ സമുച്ചയ നവീകരണത്തിനു ജീവൻവയ്ക്കുന്നു.

അക്ഷയ സമുച്ചയത്തിന്റെ നവീകരണപ്രവർത്തികൾ സംബന്ധിച്ച് ചർച്ച ചെയ്യാനായി നഗരസഭ ചെയർമാനും സെക്രട്ടറിയും എൻജിനീയറും സ്ഥലം സന്ദർശിച്ചു.
വാണിജ്യസമുച്ചയത്തിലേക്കുള്ള പ്രവേശനം മുതൽ അടിമുടി മാറ്റങ്ങൾ നവീകരണത്തോടൊപ്പം നടപ്പിലാക്കാൻ നഗരസഭ തീരുമാനിച്ചു.

2000-ൽ 148 കടകളുമായി പ്രവർത്തനം ആരംഭിച്ച നഗരസഭയുടെ വരുമാനത്തിന്റെ നട്ടെല്ലായ അക്ഷയ വാണിജ്യസമുച്ചയ വികസനം മോശമായിരിക്കുന്നു.

ഇതിനെത്തുടർന്നാണ് നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ, സെക്രട്ടറി ബി.സാനന്ദസിങ്, നഗരസഭ എൻജിനീയർ ദിവ്യ പി.നായർ, അസിസ്റ്റന്റ് എൻജിനീയർ പ്രീതി എന്നിവരടങ്ങുന്ന സംഘം അക്ഷയ സമുച്ചയത്തിലെത്തി വികസന പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയത്‌.അക്ഷയ വാണിജ്യസമുച്ചയത്തിലേക്കുള്ള പ്രവേശനകവാടംമുതൽ അടിമുടി നവീകരണമാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പി.കെ.രാജമോഹനൻ വ്യക്തമാക്കി.
സമുച്ചയത്തിനക ത്തേക്ക്‌ രാത്രി പുറത്തുനിന്നുള്ളവർ കടക്കുന്നത് ഒഴിവാക്കാനും മാലിന്യങ്ങൾ കവറിലാക്കി വലിച്ചെറിയുന്നത് ഒഴിവാക്കാനും ഇരുമ്പുവേലിയുടെ പൊക്കം കൂട്ടും.
ചുറ്റുമുള്ള നടപ്പാത ഇന്റർ ലോക്കിട്ട് നവീകരിക്കും.

സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മജിസ്‌ട്രേറ്റ് കോടതിയുടെ പാർക്കിങ് യാർഡ് നവീകരിക്കും.

മഴവെള്ളം സമുച്ചയാങ്കണത്തിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനായി ഡ്രെയിനേജ് സംവിധാനം വിപുലമാക്കും.

ഇതോടൊപ്പം തകർന്ന റോഡിന്റെ നവീകരണവും നടത്തും.നിലവിൽ 15 ലക്ഷം രൂപയ്ക്ക് കരാറെടുത്തവരെക്കൊണ്ട് കാലാവധി തീരുംമുൻപേ നവീകരണം പൂർത്തിയാക്കും.

ഇതിനൊപ്പം പുതിയ നിർമാണപ്രവർത്തികൾ സംബന്ധിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും.
അക്ഷയ സമുച്ചയത്തിൽ എല്ലാ ജനവിഭാഗ ങ്ങളുടെയും പിന്തുണയോടെ കൂട്ടായ ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കും.

കൗൺസിൽ യോഗം ചേർന്ന് ഇതുസംബന്ധിച്ച് തീയതി തീരുമാനിക്കും. ഇതോടൊപ്പം പ്രവർത്തനം നിലച്ച ലൈറ്റുകൾ മാറ്റിസ്ഥാപിക്കലും നടത്തും. ഉപയോഗശൂന്യമായ പൊതുശൗചാലയത്തിന്റെ നവീകരണവും ഇതോടൊപ്പം ചെയ്യുമെന്നും വ്യക്തമാക്കി.

നവീകരണം യഥാസമയം നടക്കാതെ വന്നതിനാൽ KSFE ഉൾപ്പെടെ നിരവധി വമ്പൻ വാടകക്കാർ തൊട്ടടുത്തുള്ള ബിൽഡിങ്ങുകളിലേക്ക് മാറിക്കഴിഞ്ഞു.
പാസ്പോർട്ട് സേവാ കേന്ദ്രവും കോടതിയും ഠൗൺ പോസ്റ്റ് ഓഫീസ്, സപ്ലൈകോ സൂപ്പർമാർക്കറ്റ് എന്നിവയാണ് സർക്കാർ അനുബന്ധ സ്ഥാപനമായി ഇപ്പോൾ പ്രവർത്തിക്കുന്നത്.

നവീകരണം പൂർത്തിയാകുമ്പോൾ മറ്റിടങ്ങളിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന കുറച്ച് സർക്കാർ ഓഫീസുകൾ കൂടി അക്ഷയയിലേക്ക് എത്തിച്ചേരുമെന്നാണ് അറിയുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6