തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണത്തിലെപ്രതിസന്ധിക്ക് പരിഹാരം കാണാൻ വിതരണത്തിൽ പുതിയ ക്രമീകരണം. ഇനിമുതൽ ഒരു പഞ്ചായത്തിലെരണ്ട് റേഷൻ കടകളിൽ മാത്രമാകും മണ്ണെണ്ണ വിതരണം ഉണ്ടാകുക.
ഇതുസംബന്ധിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർഉത്തരവിറക്കി.കരിഞ്ചന്തയിൽ മണ്ണെണ്ണ വില്പന കൂടുതൽ നടക്കുന്നതിനാലാണ് പുതിയ നടപടി എന്ന കാര്യം ജനങ്ങൾക്ക് മനസിലാകുന്നു.
മഞ്ഞ – പിങ്ക് കാർഡുകൾക്കാണ് ഇപ്പോൾ മണ്ണെണ്ണ ലഭിക്കുന്നത്.
നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തിൽ ഒരിക്കൽ കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണ റേഷൻ കടകളിൽനിന്ന് വാങ്ങാം.മണ്ണെണ്ണവിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിൻറെ നീക്കം.
റേഷൻ വിതരണത്തെ മൊത്തത്തിൽ തകർക്കുന്നതാണ് ഉത്തരവ് എന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു.ഉത്തരവ് റേഷൻ മേഖലയിൽ ഉണർവ്വ് പകരും എന്നാണ് സർക്കാർ.
ജനങ്ങൾക്ക് ലഭിക്കേണ്ട സാധനങ്ങൾ ഇ-പോസ് മെഷീനുകളെ പോലും കടത്തി വെട്ടി വൻകിട വ്യവസായികൾക്ക് മറിച്ചു വിൽക്കാൻ ഇനി മുതൽ ആകില്ല.
റേഷൻ കടകൾ യാതൊരു തത്വദീക്ഷയുമില്ലാതെ അടച്ചിട്ട് സമരം നടത്തി ജനങ്ങളെ സർക്കാരിന് എതിരാക്കുന്ന റേഷൻ ഡീലർമാർക്ക് ശക്തമായ മറുപടി നൽകാനാണ് ഇത്തരം നടപടികളിലൂടെ സർക്കാർ മുന്നോട്ടു വരുന്നത്.
ഒന്നോരണ്ടോകടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ അവിടെ നിന്ന് വാങ്ങുകയും മറ്റ്റേഷൻ കടകളിൽ വിതരണം കുറയുകയും ചെയ്യുമെന്ന ആശങ്ക വ്യാപാരികൾ പങ്കുവെച്ചു.
റേഷൻവ്യാപാരികളുമായി കൂടിയാലോചിച്ച് ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിന് സഹകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്, നിരന്തര കടയടപ്പ് സമരങ്ങൾ കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ച റേഷൻ വ്യാപാരികൾ.
No Comment.