Skip to content

chithrodayamflashnews.com

November 28, 2026 4:04 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അത്യാഡംബര വിമാനം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി

അത്യാഡംബര വിമാനം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഗൾഫ് സ്ട്രീം എയ്റോസ്പെയ്സ് നിർമിച്ച ജി-600 വിമാനം മൂന്നുമാസംമുൻപാണ് യൂസഫലിയുടെ യാത്രകളുടെ ഭാഗമാകുന്നത്. ഇതേ കമ്പനിയുടെ നേരത്തേയുള്ള വിമാനം ഒഴിവാക്കിയാണ് അദ്ദേഹം പുതിയത് സ്വന്തമാക്കിയത്. ഏറ്റവും നൂതന സാങ്കേതികവിദ്യകളും സൗകര്യങ്ങളുമുണ്ട്.

അതിവേഗവിമാനത്തിൽ ന്യൂയോർക്ക്-ദുബായ്, ലണ്ടൻ-ബെയ്ജിങ്, ലോസ് ആഞ്ജലിസ്-ഷാങ്ഹായ് തുടങ്ങിയ നഗരങ്ങൾക്കിടയിൽ നോൺ സ്റ്റോപ്പായി യാത്രനടത്താൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുൻതലമുറ വിമാനത്തെക്കാൾ 12 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഇതിനുണ്ട്. ആവശ്യമനുസരിച്ച് ഇതിലെ സീറ്റുകൾ ക്രമീകരിക്കാം. ഒരേസമയം ആറുപേർക്കുവരെ കിടന്നുറങ്ങാനും ഇതിൽ സൗകര്യമുണ്ട്. ലുലു ഗ്രൂപ്പ് വാങ്ങിയ പുതിയവിമാനത്തിന് ഏകദേശം 500 കോടി രൂപയോളമാണ് വില.

അബുദാബി-കൊച്ചി യാത്രയ്ക്ക് പഴയവിമാനത്തെയപേക്ഷിച്ച് 20 മിനിറ്റോളം സമയലാഭമുണ്ടെന്നാണ് കമ്പനി പറയുന്നത്.ടി7-വൈ.എം.എ. എന്ന രജിസ്ട്രേഷനിലുള്ള വിമാനം 2023 ഡിസംബറിലാണ് ഗൾഫ്സ്ട്രീം പുറത്തിറക്കിയത്.6600 നോട്ടിക്കൽ മൈൽ വരെ ഈ വിമാനത്തിന് പറക്കാനാകും.

പ്രാറ്റ് ആൻഡ് വിറ്റിനിയുടെ എൻജിൻ ഉപയോഗിക്കുന്ന ഈ വിമാനത്തിന് 925 കിലോമീറ്റർ വരെ വേഗമെടുക്കാനും സാധിക്കുമെന്നാണ് റിപ്പോർട്ട്.ഗൾഫ് സ്ട്രീം ഡിസൈൻ സിഗ്നേച്ചറായ ഓവൽ ഷേപ്പിലുള്ള വിൻഡോകളാണ് ഇതിലുള്ളത്.

96.1 അടി നീളവും 25.3 അടി ഉയരവുമുള്ള ഈ വിമാനത്തിന്റെ വിങ്സ് ലെങ്ത് 94.2 അടിയാണ്. 51.2 അടിയാണ് അകത്തളത്തിന്റെ നീളം. 7.6 അടി വീതിയും 6.2 അടി ഉയരവുമാണ് ഇന്റീരിയറിലുള്ളത്. 51000 അടി വരെ ഉയരത്തിൽ പറക്കാൻ സാധിക്കും.

ടേക്ക് ഓഫിന് 5700 അടി നീളമുള്ള റൺവേയും ലാൻഡിങ്ങിന് 3100 അടി റൺവേയുമാണ് ആവശ്യം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6