കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനോട്പൊലീസുകാരന്റെ അതിക്രമം. പെട്രോള്‍ അടിച്ചതിന് പണംചോദിച്ച ജീവനക്കാരനെ പൊലീസുകാരന്‍ കാറിന്റെ ബോണറ്റില്‍ ഇരുത്തിവാഹനംഓടിച്ചു. കണ്ണൂര്‍ തളാപ്പിലെഭാരത് പെട്രോള്‍ പമ്പിലാണ് സംഭവം.
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്. പെട്രോള്‍ പമ്പ് ജീവനക്കാരനായപള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി ഇയാള്‍വാഹനംഓടിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.
പമ്പിലെത്തി പെട്രോള്‍ അടിച്ച ശേഷം പണം ചോദിച്ചപ്പോള്‍പൊലീസുകാരന്‍ ഇന്ധനത്തിന്റെ മുഴുവന്‍തുകയുംനല്‍കിയില്ല.തുടര്‍ന്ന്പമ്പ് ജീവനക്കാരനായഅനില്‍ വാഹനം തടഞ്ഞു. വാഹനം മുന്നോട്ട് എടുക്കുകയും ജീവനക്കാരനെബോണറ്റില്‍ കയറ്റി പൊലീസുകാരന്‍കാര്‍ ഓടിച്ച്പോകുകയായിരുന്നു.
പൊലീസുകാരന്‍ ഫുള്‍ ടാങ്കാണ് ഇന്ധനംഅടിച്ചതെന്നും മുഴുവന്‍ തുകയും നല്‍കാത്തത് ചോദ്യം ചെയ്തപ്പോള്‍ പമ്പിലെ ജീവനക്കാരനായ അനിലിനെ ബോണറ്റില്‍ കയറ്റി പൊലീസ്സ് സ്റ്റേഷന്‍വരെകൊണ്ടുപോകുകയായിരുന്നു.
2100രൂപയ്ക്ക് ഇന്ധനം അടിച്ചെന്നും 1900 രൂപ നല്‍കി ഇതേയുള്ളൂ വെന്നും പറഞ്ഞാണ് പൊലീസുകാരന്‍ വാഹനം എടുത്ത് പോയതെന്നും പമ്പ് ജീവനക്കാര്‍ പറയുന്നു.
No Comment.