റെയിൽവേ ഭൂമിയിലെ മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം റെയിൽവെ ക്കാണെന്ന് ഹൈക്കോടതി. മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് റെയിൽവേ പദ്ധതി അറിയിക്കണം എന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ആമയിഴഞ്ചാൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതിയുടെ നിർദേശം.
ജസ്റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് പ്രത്യേക സിറ്റിംഗ് നടത്തിയത്. മാലിന്യ സംസ്കരണം നഗരസഭയുടെ ഉത്തരവാദിത്വമാണെന്ന വാദം തുടക്കത്തിൽ തന്നെ റെയിൽവേയുടെ അഭിഭാഷകൻ ഉന്നയിച്ചു. തുടർന്നാണ് കോടതി കടുത്ത വിമർശനം നടത്തിയത്.
റെയിൽവേ ഭൂമിയിലെ മാലിന്യനീക്കം റെയിൽവേയുടെ ഉത്തരവാദിത്വമാണെന്ന് കോടതി ഓർമിപ്പിച്ചു . റെയിൽവെയുടെ ഭുമിയിൽ കോർപ്പറേഷന് എന്തെങ്കിലും ചെയ്യാനാകുമോ എന്നും കോടതി ആരാഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കനാലിലൂടെ ഒഴുക്കി വിടാൻ പാടില്ലായിരുന്നു.മാലിന്യ നീക്കം സംബന്ധിച്ച് റെയിൽവേയുടെ പദ്ധതി കോടതി അറിയിക്കണം.
കൃത്യമായി ഇടവേളകളിൽ മാലിന്യം നീക്കം ചെയ്യണമെന്നും റെയിൽവേയോട് കോടതി പറഞ്ഞു.
No Comment.