തിരുവനന്തപുരം: നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി കേരള പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡെസ്ക്. കൗൺസിലിംഗ് ഹെൽപ് ഡസ്കായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ചിരിക്കുന്ന ചിത്രം ഉപയോഗിച്ചിരിക്കുന്നത്. പൊലീസിന്റെ മീഡിയ സെന്ററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.”നേരിടാം ചിരിയോടെ” എന്ന പേരിനൊപ്പമാണ് ആസിഫിന്റെ ചിത്രം. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്. എന്നും പരസ്യത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ചപ്പോഴും ചിരിയോടെ നേരിട്ട ആസിഫ് അലി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ആസിഫിനൊപ്പമുള്ള ചിത്രവും പങ്കിട്ട് പിന്തുണയുമായെത്തി. അവാര്‍ഡ് വീണ്ടും കൊടുക്കാനെത്തിയ സംവിധായകൻ ജയരാജിനെയും സോഷ്യൽ മീഡിയ എയറിലാക്കി. ഈ സമയം ആസിഫിന് നേര്‍ക്ക് വന്ന് കൈകൊടുത്ത നടി ദുര്‍ഗ കൃഷ്ണയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ കിട്ടി.
No Comment.