Skip to content

chithrodayamflashnews.com

November 28, 2026 3:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ജോലി രാജിവെക്കാൻ പോലും സമ്മതിക്കാതെ മാനസിക പീഡനം; ബാങ്ക് ഉദ്യോ​ഗസ്ഥയായ യുവതി ജീവനൊടുക്കിയത് തന്നെ അപമാനിച്ച അഞ്ച് സഹ​പ്രവർത്തകർക്കും വധശിക്ഷനൽകണമെന്ന് എഴുതിവച്ച ശേഷം

ഗാസിയാബാദ്: ബാങ്ക് ഉദ്യോ​ഗസ്ഥയായ യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ ശിവാനി ത്യാ​ഗി(27)യാണ് ജീവനൊടുക്കിയത്. ആക്‌സിസ് ബാങ്കിൻ്റെ നോയിഡ ശാഖയിൽ റിലേഷൻഷിപ്പ് മാനേജരായിരുന്ന ശിവാനി ജോലിസ്ഥലത്തെ മാനസിക പീഡനം താങ്ങാനാകാതെയാണ് ആത്മഹത്യ ചെയ്തത്. തന്നെ ജോലിസ്ഥലത്ത് മാനസികമായി പീഡിപ്പിച്ച അഞ്ചുപേരെ കുറിച്ച് വെളിപ്പെടുത്തുന്ന ശിവാനിയുടെ ആത്മ​ഹത്യാ കുറിപ്പും വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ശിവാനി ജോലിസ്ഥലത്ത് വെച്ച് ബോഡി ഷെയിമിംഗും മാനസിക പീഡനവും നേരിട്ടെന്ന് ഗാസിയാബാദ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗ്യാനഞ്ജയ് സിംഗ് പറഞ്ഞു. ജീവനൊടുക്കും മുൻപ് ശിവാനി എഴുതിയ കുറിപ്പ് അവരുടെ മുറിയിൽ നിന്ന് കണ്ടെത്തി. അതിൽ താൻ നേരിട്ട അപമാനം ശിവാനി വിശദീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പേരുകൾ ആ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ആ അഞ്ച് പേർക്കും വധശിക്ഷ നൽകണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജോലി സ്ഥലത്തെ ദുരനുഭവം ആദ്യം ശിവാനി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. സഹിക്കാനാകാതെ വന്നപ്പോഴാണ് ശിവാനി എല്ലാം തുറന്നുപറഞ്ഞതെന്ന് വീട്ടുകാർ പറയുന്നു. ശിവാനിയുടെ വസ്ത്രധാരണത്തെയും ഭക്ഷണ ശീലത്തെയും സംസാരിക്കുന്ന രീതിയെയുമെല്ലാം സഹപ്രവർത്തകർ കളിയാക്കിയിരുന്നുവെന്ന് സഹോദരൻ ഗൗരവ് ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു.ഒരിക്കൽ സഹപ്രവർത്തക ശിവാനിയെ ആക്രമിച്ചെന്നും അന്ന് ശിവാനി തിരിച്ചടിച്ചെന്നും ഗൌരവ് പറഞ്ഞു.

“അവൾ പലതവണ രാജിവയ്ക്കാൻ ശ്രമിച്ചു. എന്നാൽ ഓരോ തവണയും അത് നിരസിക്കാൻ സ്ഥാപനം ഓരോ ഒഴിവുകഴിവ് കണ്ടെത്തി”- സഹോദരൻ പറഞ്ഞു. എന്നാൽ സഹപ്രവർത്തക ശാരീരികമായി ആക്രമിച്ച സംഭവത്തിനു പിന്നാലെ ശിവാനിക്ക് ടെർമിനേഷൻ നോട്ടീസ് ലഭിച്ചതായും സഹോദരൻ പറഞ്ഞു. ജോലിസ്ഥലത്ത് നേരിട്ട പീഡനത്തെ കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും സഹപ്രവർത്തകർക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്ന് കുടുംബം പറയുന്നു.ശിവാനിയുടെ മരണത്തിന് പിന്നാലെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ദുഖകരവും ദൌർഭാഗ്യകരവും എന്നാണ് ആക്സിസ് ബാങ്കിൻറെ വിശദീകരണം.ശിവാനി ആക്സിസ് ബാങ്ക് നേരിട്ട് നിയമിച്ച ജീവനക്കാരി അല്ലെന്നാണ് പ്രസ്താവനയിൽ പറയുന്നത്. ക്വെസ് (ക്യുഇഎസ്എസ്) കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാരിയായിരുന്നുവെന്നും ആക്സിസ് ബാങ്കിനായി ടെലി കോളറായി ജോലി ചെയ്യുകയായിരുന്നുവെന്നും ബാങ്ക് വിശദീകരിച്ചു.തങ്ങളുടെ നോയിഡ ഓഫീസിലെ ഈ ജീവനക്കാരിയും മറ്റൊരു ക്യുഇഎസ്എസ് കോർപ് ജീവനക്കാരനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നാണ് പ്രഥമികമായി മനസ്സിലാക്കുന്നതെന്നും ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ആക്സിസ് ബാങ്ക് വ്യക്തമാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6