Skip to content

chithrodayamflashnews.com

November 28, 2026 3:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോള്‍ ടീമിന്‍റെ പുതിയ പരിശീലകൻ

സ്പാനിഷ് പരിശീലകന്‍ മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകനാകും. അഖിലേന്ത്യാ ഫെഡറേഷന്‍ യോഗത്തിലാണ് നിലവിൽ ഐഎസ്എല്‍ ടീമായ എഫ്സി ഗോവയുടെ പരിശീലകൻ കൂടിയായ മാര്‍ക്വേസിനെ ഇന്ത്യൻ ടീമിന്‍റെ പരിശീലകനാക്കാന്‍ തീരുമാനിച്ചത്. ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായാണ് മാര്‍ക്വേസിന്‍റെ നിയമനം. ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയുടെ പരിശീലകനുമായിരുന്നു മാര്‍ക്വേസ്

ഐഎസ്എല്ലില്‍ എഫ് സി ഗോവയെ പരിശീലകനായി തുടരുന്നതിനൊപ്പം തന്നെ മാര്‍ക്വേസ് ഇന്ത്യൻ ടീമിന്‍റെ പരിശീലകനുമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മാര്‍ക്വേസിന് വലിയ പ്രതിഫലം നല്‍കാതെ തന്നെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് നിയോഗിക്കാനാവുമെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പ്രതീക്ഷ.

മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. വരുന്ന ഐഎസ്എല്ലില്‍ ഗോവ പരിശീലകനായി തുടരുന്ന മാര്‍ക്വേസ് അവസാന രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയുടെ മുഴുവന്‍ സമയ പരിശീലകനാകുമെന്നാണ് സൂചന.

2021-22 സീസണില്‍ ഹൈദരാബാദിന് ഐഎസ്എല്‍ കപ്പ് നേടിക്കൊടുത്ത മാര്‍ക്വേസ് അടുത്ത രണ്ട് സീസണുകളിലും ടീമിനെ പ്ലേ ഓഫിലുമെത്തിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഗോവ പരിശീലകനായ മാര്‍ക്വേസ് ടീമിനെ മൂന്നാം സ്ഥാനത്തും എത്തിച്ചിരുന്നു. വലിയ പരിശീലകര്‍ക്ക് പിന്നാലെ പോവാതെ മികച്ച റിസല്‍ട്ട് ഉണ്ടാക്കുന്ന പരിശീലകനെയാണ് ഫെഡറേഷന്‍ നോക്കിയതെന്നും അതിനാലാണ് മാര്‍ക്വേസിനെ നിയമിച്ചതെന്നും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് കല്യാണ്‍ ചൗബേ പറഞ്ഞു. ഒക്ടോബറില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്‍റാകും മാര്‍ക്വേസിന്‍റെ ആദ്യ വെല്ലുവിളിയെന്നാണ് കരുതുന്നത്. വിയറ്റ്നാമും ലെബനനുമാണ് ഇന്ത്യക്ക് പുറമെ ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6