ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽകാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സിഗ്നൽ ലഭിച്ചുവെന്നാണ് പുതിയ വിവരം. സിഗ്നൽ ലഭിച്ചതിന്റെഅടിസ്ഥാനത്തിൽഈസ്ഥലങ്ങളിലെമണ്ണ്നീക്കിപരിശോധന നടത്തുകയാണ്. അർജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. റഡാര്‍ ഉപയോഗിച്ച് പുഴയിലും കരയിലും തെരച്ചില്‍നടത്താനായിരുന്നു സൈന്യത്തിൻ്റെ നീക്കം. അതിനിടയിലാണ് പ്രതീക്ഷ നൽകി രണ്ടിടങ്ങളിൽ കൂടി സിഗ്നൽ ലഭിച്ചത്.
അര്‍ജുന്‍റെലോറിറോഡരികിന്സമീപംനിര്‍ത്തിയിട്ടുണ്ടാകാമെന്നസംശയത്തിന്‍റെഅടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്‍റെസൈഡിലായി ഇപ്പോഴുംമണ്‍കൂനയുണ്ട്. ഇവിടെ മുന്‍പ് പരിശോ ധനനടത്തിയിരുന്നുവെങ്കിലുംനിരാശയായിരുന്നു ഫലം. ഇതു കൂടാതെ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തും.വളരെആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈറഡാറിന്ശേഷിയുണ്ട്.
രാവിലെ മുതല്‍ സ്കൂബ ഡൈവേഴേ്സ് പുഴയില്‍ തെരച്ചില്‍നടത്തുന്നുണ്ട്. മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ളഗംഗംഗാവലിപുഴയിലാണ്സ്കൂബഡൈവേഴ്സ്പരിശോധനനടത്തുന്നത്.പുഴയിൽമൺകൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുന്‍റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയുംസൈന്യംതള്ളിക്കളയുന്നില്ല.പുഴയിലെപരിശോധനക്കായികൂടുതൽഉപകരണങ്ങൾഎത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.
അർജുന്റെരക്ഷാപ്രവർത്തനത്തിനായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായബെഞ്ചാണ്ഹർജിപരിഗണിക്കുന്നത്.
No Comment.