കൊച്ചി: ബാര്‍ ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൊച്ചി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. വൈറ്റില വാര്‍ഡ് കൗണ്‍സിലര്‍ സുനിത ഡിക്സനെതിരെ മരട് പൊലീസാണ് കേസെടുത്തത്.
വൈറ്റിലയില്‍ മുണ്ടെപ്പിള്ളി തോട് നവീകരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിക്ക് ആധാരം. ഹോട്ടലിന് മുന്നില്‍വെച്ചായിരുന്നു യുഡിഎഫ് കൗണ്‍സിലറും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുന്നത്. ഇതിനിടെ സുനിത ഡിക്സണ്‍ അസഭ്യം പറഞ്ഞെന്നും മര്‍ദ്ദിച്ചെന്നും ആരോപിച്ച് ജീവനക്കാരി പരാതി നല്‍കുകയായിരുന്നു
No Comment.