Skip to content

chithrodayamflashnews.com

November 28, 2026 3:55 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഹെൽമെറ്റ് ധരിക്കാത്തതിനാൽ പിടിക്കപ്പെട്ടു; പരിശോധിച്ചപ്പോൾ കഞ്ചാവ്

മാനന്തവാടി: ബൈക്കിൽ പിറകിൽ ഇരിക്കുന്നയാൾ ഹെൽമെറ്റ് ധരിക്കാത്തതിനെ തുടർന്ന് പോലീസ് പിടികൂടിയ യുവാക്കളെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. 604 ഗ്രാം കഞ്ചാവുമായി ഇടവക സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ ജി. ഗോകുൽ (21) തൃപ്പണിക്കര വീട്ടിൽ ടി.ജെ. അർജുൻ (19) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ടൗണിലെ വള്ളിയൂർക്കാവ് റോഡ് ജങ്ഷനിൽ വാഹന പരിശോധനക്കിടെ 24.07.2024 ബുധനാഴ്ച്ച രാത്രിയോടെയാണ് ഇവർ പിടിയിലാകുന്നത്.

കൊയിലേരി ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് കെ.എൽ 78 ബി 8608 നമ്പർ ബൈക്കിൽ പോവുകയായിരുന്ന ഇവരിൽ ഒരാൾ ഹെൽമെറ്റ്‌ ധരിക്കാത്തതിനാൽ പോലീസ് കൈ കാണിച്ച വാഹനം നിർത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടാങ്ക് കവറിൽ സൂക്ഷിച്ച നിലയിലും രണ്ടുപേരുടെയും അരയിൽ ഒളിപ്പിച്ച നിലയിലും കഞ്ചാവ് അടങ്ങിയ പൊതികൾ കണ്ടെടുത്തത്. മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ. കെ സോബിൻ, എ.എസ്.ഐ സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ സുഷാന്ത്, മനു അഗസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസറായ ഇ. സി ഗോപി, പ്രജീഷ്, ശ്രീജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6