എറണാകുളം കലൂർ ജഡ്ജസ് അവന്യൂ പീടികത്തറയിൽ വീട്ടിൽ റഹ്മത്തുല്ലയുടെ മകൻ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപ്പുരയ്ക്കൽ വീട്ടിൽ ജോസ് ഗ്രിഗറിയുടെ മകൾ ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് 2.15ന് എം.സി റോഡിൽ പുല്ലുവഴി വില്ലേജ് ഓഫിസിന് മുന്നിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.
ഇജാസ് സംഭവസ്ഥലത്ത് മരിച്ചു. പെൺകുട്ടിയെ നാട്ടുകാർ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇജാസ് എൻജിനീയറിങ് പഠനം കഴിഞ്ഞിരിക്കുകയാണ്. യുവതി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ എൻട്രൻസ് പരിശീലനം നേടുകയാണ്. ഇജാസിന്റെ മാതാവ്: നജുമ. സഹോദരി: ജാസ്മി. ഫിയോണയുടെ മാതാവ്: ജെറ്റ്സി, സഹോദരങ്ങൾ: ഫോബ, ഫെലിക്സ്
No Comment.