ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു. 75 വയസായിരുന്നു. കാസർകോഡ് നീലേശ്വരം സ്വദേശിയായ മാധവൻ, പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
സിനിമയിലെത്തിയ കാലം മുതൽക്കേ കാവ്യ മാധവന് എല്ലാ പിന്തുണയും നൽകി പിതാവ് ഒപ്പമുണ്ടായിരുന്നു. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്ക്കൊപ്പം ഇദ്ദേഹവുമെത്തിയിരുന്നു. പല അഭിമുഖങ്ങളിലും താരം തന്റെ പിതാവിന്റെ പിന്തുണയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.
ഭാര്യ: ശ്യാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.
No Comment.