Skip to content

chithrodayamflashnews.com

November 28, 2026 3:42 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ ഒന്നു വരെയാക്കാൻ നിർദേശം

സ്‌കൂളുകളിലെ പഠനസമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയാക്കാൻ ഡോ.എം.എ. ഖാദർ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയു ടെ രണ്ടാം റിപ്പോർട്ടിൽ നിർദേശം. എന്നാൽ, പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സ്കൂ‌ളുകൾക്ക് സമയം ക്രമീ കരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിർദേശങ്ങൾ ഓ രോന്നും പ്രത്യേകം പരിശോധിച്ച് തീരുമാനം കൈക്കൊ ള്ളുമെന്ന വ്യവസ്ഥയോടെ റിപ്പോർട്ട് മന്ത്രിസഭ യോഗം തത്ത്വത്തിൽ അംഗീകിച്ചു. പ്രീ സ്‌കൂൾ/ അംഗൻവാടിക ളുടെ സമയം പ്രാദേശിക സമൂഹം തീരുമാനിക്കുന്നതാ യിരിക്കും ഉചിതമെന്നാണു നിർദേശം. നാല്-നാലര മ ണിക്കൂർ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചാൽ മതി. നി ലവിൽ സംസ്ഥാന സിലബസിലുള്ള സ്‌കൂളുകൾ രാവി ലെ ഒമ്പതര മുതൽ മൂന്നര വരെയും 10 മുതൽ നാലുവ രെയുമാണ് പ്രവർത്തിക്കുന്നത്. പഠനസമയം കഴിഞ്ഞു രണ്ടുമുതൽ നാലുവരെ കലാ-കായിക അഭിരുചി പ്രവർ ത്തനങ്ങൾക്കും ലൈബ്രറി, ലബോറട്ടറി, തൊഴിൽ വിദ്യാ ഭ്യാസം തുടങ്ങിയവക്കായി വിനിയോഗിക്കാം.

സമയമാറ്റ നിർദേശം പുരോഗമനപരമാണെന്നും എന്നാ ൽ, നിലവിലെ സാമൂഹിക സാഹചര്യം ഇത്തരമൊരു സ മയമാറ്റത്തിന് അനുകൂലമായിട്ടില്ലെന്നും വിശദ ചർച്ചക്കു ശേഷം തീരുമാനമെടുക്കണമെന്നും റിപ്പോർട്ടിൽ പറയു ന്നു. ശനിയാഴ്ചകൾ കുട്ടികളുടെ സ്വതന്ത്രദിനമായി മാറ ണം. പരീക്ഷണ നിരീക്ഷണങ്ങളിലേർപ്പെടാനും സ്‌ൾ ലൈബ്രറികളിൽ വായനക്കും റഫറൻസിനും സംഘപഠ നത്തിനും സഹായകമായ ദിനമാക്കി ഇതു മാറ്റാം.

ഒന്നര വർഷത്തിലേറെ മുമ്പ് സർക്കാറിന് സമർപ്പിച്ച റി പ്പോർട്ട് സ്കൂ‌ൾ സമയമാറ്റം അടക്കം വിവാദ നിർദേശ ങ്ങൾ ഉള്ളതിനാൽ വിദ്യാഭ്യാസ വകുപ്പ് പൂഴ്ത്തിവെച്ച തായിരുന്നു. വിവാദ നിർദേശങ്ങൾ ഉള്ള സാഹചര്യത്തി ൽ ഓരോന്നും പ്രത്യേകം പരിശോധിച്ച് മാത്രമേ നടപ്പാ ക്കാനാകൂ. ഓരോ നിർദേശവും നടപ്പാക്കാൻ മന്ത്രിസഭ യുടെ ഉൾപ്പെടെ അംഗീകാരം ആവശ്യമായി വരും

ആദ്യ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാ സ വകുപ്പിന് കീഴിലുള്ള മൂന്ന് ഡയറക്‌ടറേറ്റുകൾ ലയി പ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യുക്കേഷൻ (ഡി. ജി.ഇ) രൂപവത്കരിച്ചിരുന്നു. വിദ്യാഭ്യാസ ഓഫിസുകളു ടെ ഘടന മാറ്റുന്നത് ഉൾപ്പെടെ നിർദേശങ്ങൾ നടപ്പാ ക്കാനായുള്ള കരട് സ്പെഷൽ റൂൾസ് സർക്കാർ പരിഗ ണനയിലുമാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6