Skip to content

chithrodayamflashnews.com

November 28, 2026 3:42 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഡൽഹിയിൽ കനത്ത മഴ ; നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി ; 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഡൽഹിയിൽ കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിലേക്കുള്ള 10 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി-എൻസിആർ മേഖലയിൽ ശക്തമായ മഴ തുടരുന്നത്.
മണിക്കൂറുകളായി നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് രാജ്യതലസ്ഥാനത്തെ പല മേഖലകളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. നിലവിൽ ഡൽഹിയിൽ റെഡ് അലർട്ട് ആണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദേശം നൽകിയതായി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അറിയിച്ചു.


ദേശീയ മിന്നൽ പ്രളയ ഗൈഡൻസ് ബുള്ളറ്റിൻ ഡൽഹിയെ ആശങ്കാജനകമായ മേഖലകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സെൻട്രൽ ഡൽഹിയിലെ പ്രഗതി മൈതാൻ ഒബ്സർവേറ്ററിയിൽ ഒരു മണിക്കൂറിനുള്ളിൽ 112.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മേഘസ്ഫോടനം ആയിരിക്കാം കനത്ത മഴയ്ക്ക് കാരണമായിരിക്കുന്നത് എന്നാണ് സൂചന.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6