Skip to content

chithrodayamflashnews.com

November 28, 2026 3:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കുഞ്ഞുങ്ങളുടെ പേരും ചിത്രവും പ്രദര്‍ശിപ്പിക്കാതിരിക്കുക, വയനാടിനൊപ്പം നില്‍ക്കാം’: മന്ത്രി കെ രാജൻ

ദുരന്തത്തിൽ മരിച്ച കുട്ടികളുടെ ചിത്രങ്ങൾ, പേരുകൾ ഒഴിവാക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ രാജൻ. ഇത് ഇവരുടെ ബന്ധുകളിൽ ആത്മഹത്യാ പ്രവണത ഉണ്ടാക്കുന്നുണ്ട്. ദുരന്തമേഖലയിൽ 1500 ആളുകൾ മതി എന്ന പരിധി നിശ്ചയിക്കും. 9 മണിവരെ മാത്രമേ വോളന്റിയേഴ്സിനെ പ്രവേശിപ്പിക്കുകയുള്ളൂ.

ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരുടെ ഭക്ഷണം ഔദ്യോഗിക മേഖലയിലൂടെ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചത്. സന്നദ്ധ പ്രവർത്തകർ ഭക്ഷണം നൽകുന്നതിൽ യാതൊരു വിലക്കുമില്ലെന്നും വയനാടിനൊപ്പം നില്‍ക്കാമെന്നും മന്ത്രി പറഞ്ഞു.ലോകം തന്നെ ശ്രദ്ധിക്കുന്ന വലിയ രക്ഷ ദൗത്യമാണ് നടക്കുന്നത്. മൊബൈൽ ഫോൺ നഷ്ടപെട്ടവർക്ക് പുതിയ മൊബൈൽ നൽകാനുള്ള സംവിധാനം നാളെ മുതൽ ആരംഭിക്കും. കുടുംബശ്രീ, കൗൺസിലർസ് എന്നിവരുടെ സഹായവും ഉൾപ്പെടുത്തി കാണാതായവരുടെ ഏകദേശം എണ്ണം വേഗത്തിൽ കണക്കാക്കും. എന്നാൽ ദുരന്ത ഭൂമിയിലെ മോഷണം മര്യാദ കെട്ട നടപടിയാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. സ്വന്തം ആത്മവിനെയും ജീവനെയും വഞ്ചിക്കുന്നതിന് തുല്യമാണെന്നും അത്തരം പ്രചരണം തന്നെ നാണക്കേടാണെന്നും മന്ത്രി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6