2023 ഫെബ്രുവരിയിലാണ് പദവിയിലെത്തിയത്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഖുശ്ബുവിന് ബിജെപി സീറ്റ് നൽകിയിരുന്നില്ല. അതിനിടയിലാണ് രാജിപ്രഖ്യാപനം വരുന്നത്. അതേസമയം, വനിതാ കമ്മീഷൻ അംഗത്വം രാജിവച്ചെങ്കിലും ബിജെപിയിൽ തുടരുമെന്ന് ഖുശ്ബു അറിയിച്ചു. രാഷ്ട്രീയത്തിൽ സജീവമാകും. നാളെ രാവിലെ ബിജെപി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കും. പുതിയ തുടക്കത്തിനു വേണ്ടിയാണ് മാറ്റമെന്നും വനിത കമ്മീഷനിൽ ഉണ്ടായിരുന്നപ്പോൾ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും ഖുശ്ബു പ്രതികരിച്ചു.
ഡി.എംകെ. യിൽ നിന്ന് 2014-ൽ കോൺഗ്രസിലെത്തിയ ഖുശ്ബു 2020 ഒക്ടോബറിൽ േകാൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. വനിതകൾക്ക് കോൺഗ്രസ് സ്വാതന്ത്ര്യം അനുവദിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചാണ് ബി.ജെ. പി പാളയത്തിൽ എത്തിയത്.
No Comment.