
ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ തകൃതിയിൽ .
സുരക്ഷയ്ക്കായി 700 വനിതാ പോലീസുകാരുൾപ്പെടെ 3000 പോലീസുകാർ. നഗരമാകെ സി.സി.ടി.വി വലയത്തിലാകും .
ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാലയുമായി
ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന
യോഗത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി.
മാർച്ച് ഏഴിനാണ് പൊങ്കാല. 27-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങോടെ പൊങ്കാല ഉത്സവം ആരംഭിക്കും.
സുരക്ഷയ്ക്കായി 700 വനിതാ പോലീസുകാരുൾപ്പെടെ 3000 പോലീസുകാരെ വിന്യസിക്കും.
സി.സി.ടി.വി.കൾ, അറിയിപ്പ് ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കാനുള്ള നടപടികളും
ആരംഭിക്കും. 27 ആംബുലൻസുകൾ സജ്ജീകരിക്കും. ഇതിൽ 10 എണ്ണം ആരോഗ്യവകുപ്പ്,
രണ്ടെണ്ണം 108 ആംബുലൻസ്, മൂന്നെണ്ണം കോർപ്പറേഷൻ എന്നിങ്ങനെയാണ് ഒരുക്കുക.
ഇന്ത്യൻ മെഡിക്കൽ
അസോസിയേഷൻ അഞ്ചും സ്വകാര്യ ആശുപത്രികൾ ഏഴും ആംബുലൻസുകൾ നൽകും. ഇതോടൊപ്പം
അഗ്നിരക്ഷാസേനയുടെ എട്ട് ആംബുലൻസുകളും സേവനത്തിനുണ്ടാകും. 140 സിവിൽ ഡിഫൻസ്
വൊളന്റിയർമാർ ഉൾപ്പെടെ 475 പേരെ അഗ്നിരക്ഷാസേന നിയോഗിക്കും. 27 മുതൽ
ക്ഷേത്രത്തിനുസമീപം കൺട്രോൾ റൂമും തുറക്കും.
27
മുതൽ കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക ഓഫീസും ക്ഷേത്രപരിസരത്ത്
പ്രവർത്തിക്കും. ശുചിത്വമിഷന്റെയും കോർപ്പറേഷന്റെയും സംയുക്ത സ്ക്വാഡുകൾ
വിവിധയിടങ്ങളിൽ പരിശോധന നടത്തും. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ
ഭക്ഷ്യസംരംഭകർക്കുള്ള മാർഗനിർദേശങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ്
നൽകിയിട്ടുണ്ട്.
പൊതുമരാമത്ത്, വാട്ടർ
അതോറിറ്റി, ഇറിഗേഷൻ വകുപ്പുകളുടെ വിവിധയിടങ്ങളിലെ ജോലികൾ 25 ഓടെ
പൂർത്തിയാകും. മണക്കാട് ചന്തയ്ക്കുമുന്നിലെ തടസ്സം സൃഷ്ടിച്ച മരങ്ങൾ
മുറിച്ചു മാറ്റി. ആമയിഴഞ്ചാൻ തോടിന്റെ പാർശ്വഭിത്തികളുടെ പണിയും
പൂർത്തിയായി. വിവിധയിടങ്ങളിലായുള്ള കോർപ്പറേഷൻ റോഡുകളിൽ ഏഴിടങ്ങളിലെ പണി
പൂർത്തിയായി വരുന്നു. യോഗത്തിൽ സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസ്, വിവിധ
വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

No Comment.