Skip to content

chithrodayamflashnews.com

November 29, 2026 7:58 pm

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച ഹേമ കമ്മിഷന്‍റെ റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച ഹേമ കമ്മിഷന്‍റെ റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി. കമ്മിഷന് മുന്നിൽ താൻ മൊഴി കൊടുത്തിരുന്നെന്നും റിപ്പോർട്ടിന്‍റെ പകർപ്പ് ഇതുവരെ ലഭ്യമായിട്ടില്ലെന്നും അതിനാൽ റിപ്പോർട്ടിൽ എന്താണെന്ന് അറിയണമെന്നും കാണിച്ചു കൊണ്ട് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

റിപ്പോർട്ട് ശനിയാഴ്ച പുറത്തു വിടാനിരിക്കേയാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി തിങ്കളാഴ്ച പരിഗണിക്കും.

സ്വകാര്യതയെ ഹനിക്കുമെന്ന് കണ്ടെത്തിയ 62 പേജുകൾ ഒഴിവാക്കിയായിരിക്കും റിപ്പോർട്ട് പുറത്തു വിടുക. ആകം 295 പേജുകൾ ഉള്ള റിപ്പോർട്ടാണ് കമ്മിഷൻ സമർപ്പിച്ചിരിക്കുന്നത്.സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണണെന്ന് വിവരാവകാശ കമ്മിഷണർ എ. അബ്ദുൾ ഹക്കീം ഉത്തരവിട്ടിരുന്നു. നടിമാരും സാങ്കേതിക വിദഗ്ധരും നൽകിയ മൊഴികളാണ് ഒഴിവാക്കിയതിൽ ഭൂരിപക്ഷവും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6