നടി ഖുശ്ബു ബിജെപിയുടെ തമിഴ്നാട് അധ്യക്ഷയാകുമെന്ന് റിപ്പോർട്ട്. അടുത്തിടെ ഖുശ്ബു ദേശീയ. വനിതാ കമ്മീഷനിൽ നിന്നും രാജിവച്ചിരുന്നു. പാർട്ടി പ്രവർത്തനത്തിൽ സജീവമാകുന്നതിനായാണ് രാജിയെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
നിലവിലെ തമിഴ്നാട് ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ ഫെലോഷിപ്പോടെ ലണ്ടനിൽ പഠിക്കാനായി പോകുകയാണ്. ഈ സാഹചര്യത്തിൽ ഖുശ്ബുവിനെ ഈ പദവിയിലേക്കു നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗമാണ് ഖുശ്ബു.
ഈ മാസം 28-നാണ് അണ്ണാമലൈ ലണ്ടനിലേക്ക് തിരിക്കുന്നത്. ഖുശ്ബു കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മിഷൻ അംഗത്വം രാജിവെച്ചതുപോലും ഇതു മുന്നിൽക്കണ്ടാണെന്നാണ് കരുതുന്നത്. എന്നാൽ, വിഷയത്തിൽ ഖുശ്ബു പ്രതികരിച്ചിട്ടില്ല. അതേസമയം, അധ്യക്ഷ പദവിയിലേക്കുള്ള ഖുശ്ബുവിന്റെ നീക്കത്തിൽ പാർട്ടിയിലെ ഒരു വിഭാഗം അതൃപ്തരാണ്.
No Comment.