Skip to content

chithrodayamflashnews.com

November 28, 2026 3:24 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

യുഎഇയിൽ വിസിറ്റ് വിസയിൽ ജോലി ചെയ്താൽ കനത്ത പിഴ

അബുദാബി: യുഎയിൽ വിസിറ്റ് വിസയിൽ വന്നവരെ ജോലിക്ക് നിയോഗിക്കുന്ന തൊഴിൽദാതാക്കൾക്ക് കനത്ത പിഴ ചുമത്തുമെന്ന് സർക്കാർ.

വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യിക്കുക, സ്ഥിരം ജോലി നൽകാമെന്ന് വാഗ്‌ദാനം നൽകി ജോലി ചെയ്യിക്കുക, ജോലി നൽകാതെ യുഎയിലേക്ക് വിസിറ്റ് വിസയിൽ കൊണ്ടുവരുക എന്നീ നിയമ ലംഘനങ്ങൾക്ക് ഒരു ലക്ഷം ദിർഹം മുതൽ പത്തു ലക്ഷം ദിർഹം വരെയാണ് കമ്പനികൾക്ക് പിഴ ചുമത്തുക.

തൊഴിൽ നിയമം ഭേദഗതി ചെയ്താണ് പിഴത്തുക കൂട്ടിയത്. നേരത്തെ 50,000 ദിർഹം മുതൽ രണ്ട് ലക്ഷം ദിർഹം വരെയായിരുന്നു പിഴ.

ചില സ്ഥാപനങ്ങൾ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് ജോലി നൽകാമെന്ന് വാഗ്‌ദാനം നൽകും. പലർക്കും ഇക്കാലയളവിൽ ജോലി ചെയ്യുന്നതിന് വേതനം പോലും കിട്ടാറില്ല. ഈ സാഹചര്യത്തിൽ ജോലി ചെയ്യുന്നവരുടെ അവകാശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നിയമ ഭേദഗതിയെന്ന് നിയമ വിദഗ്ധർ പറയുന്നു.

യുഎഇ തൊഴിൽ നിയമ പ്രകാരം വിസിറ്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ എത്തി ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ശമ്പളത്തേക്കാൾ നാലിരട്ടി തുക ഫൈൻ അടയ്ക്കാൻ കമ്പനികൾ തയ്യാറായതിനെ തുടർന്നാണ് വലിയ അന്വേഷണം നടത്തി നടപടിക്കൊരുങ്ങുന്നത്. വിസിറ്റ് വിസയിൽ കുറഞ്ഞ വേതനത്തിന് ഒന്നോ രണ്ടോ വർഷം ജോലി ചെയ്യാൻ റിക്രൂട്ടിങ് ഏജൻസികൾ ആളുകളെ പല രാജ്യങ്ങളിൽ നിന്നും യു.എ.ഇ യിലേക്ക് എത്തിക്കാറുണ്ട്.
ഇത് തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ കൂട്ടുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6