ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാറിന്റെ തലയില്‍ കെട്ടിവെക്കേണ്ടതില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്.റിപ്പോർട്ടിലെ നിർദേശങ്ങള്‍ നടപ്പാക്കും.
കൂടുതല്‍ ചർച്ച റിപ്പോർട്ടിന് മേല്‍ നടക്കണം എന്നതില്‍ തർക്കമില്ല. താന്‍ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല.
ഡബ്ല്യു.സി.സി (വിമൻ ഇൻ സിനിമാ കലക്ടിവ്) പോലെയുള്ള സംഘടനകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് രണ്ടു മാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സിനിമ, സീരിയല്‍ മേഖലയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള കോണ്‍ക്ലേവില്‍ സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും ചര്‍ച്ച ചെയ്യുമെന്നും പരാതികള്‍ വന്നാല്‍ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ മേഖലയിലും പ്രബല വിഭാഗമുണ്ടെന്നും അവർക്കെതിരെ പരാതി നല്കിയാല് കർശന നടപടിയുണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ.ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവന്നശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹേമ കമീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ രണ്ടുമാസത്തിനുള്ളില്‍ സിനിമ കോണ്‍ക്ലേവ് നടത്തും. മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനാണ് സർക്കാർ കമീഷനെ നിയോഗിച്ചത്. സീരിയല്‍-സിനിമ രംഗത്തെ എല്ലാവരുമായും ചർച്ച നടത്തും. എന്തെല്ലാം ചെയ്യാൻ പറ്റുമെന്ന നിലപാടാണ് സർക്കാറിനുള്ളത്. റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന് പറഞ്ഞത് മുൻ വിവരാവകാശ കമീഷനാണ്.
മൊഴിയെടുത്തപ്പോള്‍ ഹേമ കമീഷൻ ഞെട്ടിയോയെന്ന് എനിക്കറിയില്ല. റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണല്ലോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഞെട്ടലുണ്ടായ സംഭവം ശ്രദ്ധയില്‍പെടുത്തിയാല്‍ നോക്കാം. മന്ത്രിയായി മൂന്നരവർഷത്തിനിടെ ഒരു നടിയുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ല. ഡബ്ല്യു.സി.സി അടക്കം ചില സംഘടനകളുടെ പരാതികള്‍ കിട്ടിയിട്ടുണ്ട്. സ്ത്രീസുരക്ഷക്ക് സർക്കാർ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
No Comment.