Skip to content

chithrodayamflashnews.com

November 28, 2026 3:25 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഞായറാഴ്ചക്കുള്ളിൽ മാറണം എന്നാണ് മേഡം പറഞ്ഞത്; എനിക്ക് വീട് അന്വേഷിക്കാനൊന്നും ആരുമില്ല”; ദുരിതബാധിതർക്ക് സർക്കാർ നൽകിയ ഉറപ്പ് പാഴായി

ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരോട് ബന്ധുവീടുകളിലേക്ക് പോകാൻ ആവശ്യപ്പെടുന്നതായി പരാതി. ക്യാമ്പ് അവസാനിപ്പിച്ച് സ്കൂൾ തുറക്കണമെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്ന ന്യായം. വീട് നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ദുരിതം സർക്കാർ മനസിലാക്കണന്ന് മുണ്ടക്കൈ സ്വദേശിയായ സ്ത്രീ പറഞ്ഞു.

“15 ദിവസം ക്യാമ്പിലാണ് നിന്നത്. ക്വാട്ടേഴ്സ് ശരിയാക്കി തരുമെന്ന് പറഞ്ഞ അടിസ്ഥാനത്തിൽ ക്യാമ്പിൽ തന്നെ തുടർന്നു. കഴിഞ്ഞ ദിവസം രാത്രി നിങ്ങൾ തന്നെ വീട് കണ്ടത്തണമെന്നും ഉടൻ തന്നെ ഇവിടെ നിന്ന് മാറണമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. സ്കൂളിൽ ക്ലാസ് തുടങ്ങണം ഞായറാഴ്ചക്കുള്ളിൽ മാറണം എന്നാണ് മേഡം പറയുന്നത്. എനിക്ക് വീട് അന്വേഷിക്കാനൊന്നും ആരുമില്ല, ഒറ്റയ്‌ക്കാണ് ക്യാമ്പിലേക്ക് എത്തിയത്. നിർബന്ധം സഹിക്കാൻ കഴിയാതെ അവസാനം മകളുടെ വീട്ടിലേക്ക് മാറി. സുരക്ഷിതമായി ജീവിക്കുന്നവരാണ് സഹായങ്ങൾ വാങ്ങി പോകുന്നത്. എനിക്ക് ആകെ ലഭിച്ചത് കുറച്ച് വസ്ത്രങ്ങൾ മാത്രമാണ്. അധികാരികൾ കണ്ണ് തുറക്കാത്തത് പോലെയാണ് തോന്നുന്നത്. വീടുള്ളവർക്ക് വീട് നഷ്ടപ്പെവരുടെ വിഷമം മനസ്സിലാകില്ല”, വിഷമത്തോടെ, മുണ്ടകൈ സ്വദേശിനി പറഞ്ഞു.

ദുരിത ബാധിതർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാഴാകുന്ന കാഴ്ചയാണ് കാണുന്നത്. ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങളാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത് സർക്കാർ വാടക ഇനത്തിൽ നൽകിമെന്ന് പറഞ്ഞ 6.,000 രൂപയ്‌ക്ക് വീട് ലഭ്യമില്ലാത്തതും ഉ‍ടമസ്ഥർ അ‍ഡ്വാൻസ് തുക ആവശ്യപ്പെടുന്നതുമാണ് കൂടുതൽ പ്രതിസന്ധി സൃഷിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6