Skip to content

chithrodayamflashnews.com

November 28, 2026 3:13 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാൻ ആവശ്യപ്പെട്ടു-ആരോപണങ്ങളുമായി യുവനടി…..

നടൻ റിയാസ് ഖാനെതിര ആരോപണവുമായി യുവനടി. റിയാസ് ഖാൻ ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചുവെന്ന് നടി വെളിപ്പെടുത്തി. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാൻ ആവശ്യപ്പെട്ടുവെന്നും നടി കൂട്ടിച്ചേർത്തു.

നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്ന യുവനടി തന്നെയാണ് റിയാസ് ഖാനെതിരെയും വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. നടിയുടെ ആരോപണത്തിന് പിന്നാലെ സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.

‘ഒരുപാട് കേസ് കൊടുത്തു. പോലീസുകാർക്ക് ചൂഷണം എന്താണെന്ന് അറിയില്ല. വൈകാരികമായ ചൂഷണം ചെയ്തുവെന്ന് ഒരു പോലീസ് ഉദ്യോ ഗസ്ഥനോട് പറഞ്ഞപ്പോൾ കയറിപ്പിടിച്ചിട്ടില്ലല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്. ചൂഷണങ്ങളെക്കുറിച്ചൊന്നും ഇവർക്ക് വ്യക്തമായ അറിവില്ല.

എനിക്ക് ഒന്നും നഷ്‌ടപ്പെടാനില്ല. ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും. ഇപ്പോൾ സിനിമയൊന്നും ഇല്ലേയെന്ന് ഞാനൊക്കെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ്. നല്ലൊരു മനുഷ്യൻ അല്ലെങ്കിൽ അയാൾ എന്തെല്ലാം നേടിയെന്ന് പറഞ്ഞിട്ട് എന്തുകാര്യം. ഞാനൊരു അതിജീവിതയാണ്. എന്നെ സംബന്ധിച്ച് അയാൾ ഒന്നുമല്ല. അയാൾ രാജി വെക്കേണ്ട ആൾ തന്നെയാണ്. അയാളൊരു ക്രിമിനലാണ്. രാജി കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ഇവിടെ തുടങ്ങുന്നതേയുള്ളൂ’, നടി പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6