ബുൾഡോസർ രാജിനെതിരെ കടുത്ത പരാമർശങ്ങളുമായി സുപ്രിംകോടതി. കുറ്റാരോപിതനായാലും കുറ്റക്കാരനായാലും വീട് തകർക്കരുതെന്ന് കോടതി അറിയിച്ചു. ബുൾഡോസർ രാജിൽ മാർഗനിർദേശം പുറത്തിറക്കുമെന്ന് കോടതി അറിയിച്ചു.
ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ബുൾഡോസർ രാജിൻ്റെ ഭാഗമായി വീട് നഷ്ടപ്പെട്ടവർ ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമർശങ്ങൾ.
ശോഭായാത്രയുടെ ഭാഗമായി നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണകൂടം ജഹാംഗീർപുരിയിൽ നടത്തിയ ബുൾഡോസർ നടപടികൾക്കെതിരെ രാജ്യസഭാ മുൻ എംപിയും സിപിഎം നേതാവുമായ വൃന്ദാ കാരാട്ട്, ജംഇയ്യത്തുൽ ഉലമ ഹിന്ദ് ഉൾപ്പെടെ നൽകിയ ഹർജികളും ഇക്കൂട്ടത്തിലുണ്ട്.
ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണു ഹരജികൾ പരിഗണിച്ചത്.
No Comment.