Skip to content

chithrodayamflashnews.com

November 28, 2026 3:14 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

റിമ കല്ലിങ്കലിന്റെ വീട്ടിൽ ലഹരി പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്ന് ​ഗായിക സുചിത്ര; നിരവധി പെൺകുട്ടികൾ ഉൾപ്പെടെ പങ്കെടുക്കാറുണ്ടെന്നും വെളിപ്പെടുത്തൽ

കൊച്ചി: നടി റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തൽ. നിരവധി പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരാണ് നടിയുടെ വീട്ടിലെ ലഹരി പാർട്ടിയിൽ പങ്കെടുക്കുന്നതെന്നും ഗായിക സുചിത്ര വെളിപ്പെടുത്തുന്നു. മലയാളത്തിലെ ചില ​ഗായകരും റിമ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും അവിടെ നടക്കുന്ന കാര്യങ്ങൾ അലോസരപ്പെടുത്തുന്നതാണെന്ന് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും സുചിത പറയുന്നു. എസ്എസ് മ്യൂസിക്കിന്റെ ഒരു ചർച്ചയ്ക്കിടെയാണ് റിമ കല്ലിങ്കലിനെതിരെ ഗായിക സുചിത്ര ​ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയത്.

റിമയുടെ കരിയറിനെ ഇത്തരം പാർട്ടികൾ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഒരു പാർട്ടിയിലും ഉപയോഗിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഗായിക പറയുന്നു. ഇത്തരത്തിൽ പെൺകുട്ടികളേ ഉൾപ്പെടെ പങ്കെടുപ്പിക്കുന്ന പാർട്ടികൾ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവർ ചോദിക്കുന്നുണ്ട്.

റിമയുടെ വീട്ടിലെ പാർട്ടിയിൽ എത്രയെത്ര പെൺകുട്ടികൾ പങ്കെടുത്തുവെന്ന് അറിയാമോയെന്ന് ചോദിക്കുന്ന ഗായിക തനിക്ക് ആദ്യം ഇത്തരം കാര്യങ്ങൾ റിമയെക്കുറിച്ച് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നുണ്ട്. റിമയുടെ വീട്ടിലെ പാർട്ടിയിൽ പങ്കെടുത്ത ചില മലയാളം ഗായകർ അവിടെ നടക്കുന്ന കാര്യങ്ങൾ വളരെ അലോസരപ്പെടുത്തുന്നതാണെന്ന് തന്നോട് തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു.

​ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിന്റെ വീഡിയോ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇത്രയും പരസ്യമായി ഒരാൾ നടിയെക്കുറിച്ച് പറഞ്ഞിട്ടും എന്തുകൊണ്ടാണ് അധികൃതർ വിഷയത്തിൽ നടപടിയെടുക്കാൻ തയ്യാറാകാത്തതെന്നും ചോദ്യം ഉയരുന്നുണ്ട്. മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ റിമ ഇത്തരം പാർട്ടികൾ നടത്തിയെന്നതരത്തിൽ ആരോപണങ്ങളോ പരാതിയോ ഇതുവരേയും പൊലീസിനോ അന്വേഷണ സംഘത്തിനോ ലഭിച്ചിട്ടില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6