Skip to content

chithrodayamflashnews.com

November 28, 2026 3:14 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വയനാട്ടിൽ നിന്ന് ഉപരി പഠനത്തിന് ആദ്യസംഘം എത്തി. ഗംഭീര സ്വീകരണം നൽകി നഗരസഭ.

തിരുവനന്തപുരം: ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി വയനാട്ടിലെ ദുരിത മേഖലകളിൽ നിന്നുള്ള 13 കുട്ടികൾ ഉപരി പഠനനത്തിനായി തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ എത്തി.

നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും ദുരിത മേഖല പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏർപ്പെടുത്തിയ സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലാണ് കുട്ടികൾക്ക് ഉപരിപഠനം ഉറപ്പാക്കിയത്. ഉപരിപഠനത്തിനായി എത്തിയ ആദ്യ സംഘം ആണ് ഇന്നലെ നിംസ് മെഡിസിറ്റിയിൽ എത്തിയത്.

നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ വയനാട്ടിൽ നിന്നും എത്തിയ വിദ്യാർത്ഥികൾക്ക് വൃക്ഷ തൈ നൽകി സ്വീകരിച്ചു.

നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ രാജ മോഹനൻ, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി എംഡി യും നൂറുൽ ഇസ്‌ലാം സർവ്വകലാശാല വൈസ് ചാൻസലറുമായ എം.എസ് ഫൈസൽ ഖാൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ്ഫ്രാങ്ക്ളിൻ, നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷനൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശബ്നം ഷഫീഖ്, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ സജു , അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ശിവകുമാർ രാജ്, കൗൺസിലർ സൗമ്യ, ബിനു മരുതത്തൂർ, തിരുമംഗലം സന്തോഷ്, കൃഷണൻ തുടങ്ങിയവർ പങ്കെടുത്തു. നെയ്യാറ്റിൻകരയിൽ എത്തിയ കുട്ടികൾ ഇന്ന് നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിൽ നടക്കുന്ന പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും ചെയ്യും.

കേരള നിയമസഭ സ്പീക്കർ എ.എൻ ഷംഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

തമിഴ്നാട് ക്ഷീരവികസന മന്ത്രി ടി. മനോ തങ്കരാജ്, മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ , എം ആർ ഗാന്ധി, കളക്ടർ എംഎൽഎ മാർ മറ്റ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പ്രവേശനോത്സവത്തിൽ പങ്കെടുക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6