Skip to content

chithrodayamflashnews.com

November 28, 2026 3:02 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പറശ്ശിനിമടപ്പുരയില്‍ മുത്തപ്പനെ സന്ദർശിച്ച്‌ അറബ് പൗരൻ. സൈദ് മുഹമ്മദ് ആയില്ലാലാഹി ആല്‍ നഖ്‌വിയാണ് പ്രസാദവും കഴിച്ച്‌ മടങ്ങിയത്.

കണ്ണൂർ കീച്ചേരിയിലെ രവീന്ദ്രന്റെ കൂടെയായിരുന്നു അറബ് പൗരന്റെ സന്ദർശനം. അപൂർവമായ ദൃശ്യം കാണാൻ നിരവധി പേർ എത്തിയിരുന്നു. ഇതില്‍ ചിലർ വീഡിയോ ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തു.
പ്രവാസിയായ രവീന്ദ്രൻ്റെ കൂടെ കണ്ണൂർ കാണാനെത്തിയതായിരുന്നു അറബ് പൗരൻ. ഇതിനിടയിലാണ് മുത്തപ്പനെ കുറിച്ചു രവീന്ദ്രനില്‍ നിന്നും കേട്ടറിയുന്നത്. ഉടൻ പറശ്ശിനിക്കടവിലെത്താൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. പറശ്ശിനി പുഴയില്‍ കാല്‍ കഴുകി ഭക്ത്യാദരങ്ങളോടെയാണ് അറബ് പൗരനും രവീന്ദ്രനും വെള്ളാട്ടവും തിരുവപ്പനയും കെട്ടിയാടുന്ന മുത്തപ്പൻ സന്നിധിയിലെത്തിയത്.

അറബ് പൗരനോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം ദക്ഷിണ സ്വീകരിച്ചു മുടിയില്‍ നിന്നും തുളസിയും ചെത്തിപ്പൂവും പറിച്ചെടുത്ത് ഉള്ളം കൈയ്യില്‍ വെച്ചു നല്‍കി തലയില്‍ കൈ വെച്ചു എല്ലാ അനുഗ്രഹമുണ്ടാകുമെന്നും വിചാരിച്ച കാര്യങ്ങള്‍ നടക്കുമെന്നും പറഞ്ഞ് മനസ് കുളിർപ്പിച്ചതിനു ശേഷമാണ് മുത്തപ്പൻ മടക്കി അയച്ചത്. അറബ് പൗരനെയും രവീന്ദ്രനെയും പറശിനി മടപ്പുരയില്‍ പി എം സുജിത്ത്, പി എം സുമന്ത്, പി എം വിനോദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6