ലോകോത്തര ഷോപ്പിങ്ങിന്റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാള്‍ ജനങ്ങള്‍ക്കായി തുറന്നു.
ഇന്നലെ രാവിലെ ലുലു ഗ്രൂപ് ചെയർമാൻ എം.എ.യൂസഫലി യുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നാടമുറിച്ച് ഔദ്യോഗിക ഉല്‍ഘാടനം നിർവഹിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവൻ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മുൻ മന്ത്രിയും കോഴിക്കോട് സൗത്ത് എം.എല്‍.എയുമായ അഹമ്മദ് ദേവർകോവില്‍ അടക്കമുള്ളവർ മുഖ്യാതിഥികളായിരുന്നു.
മാവൂർ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാള്‍ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാള്‍ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നല്‍കുക.
ഇന്ന് രാവിലെ 11 മണി മുതല്‍ പൊതുജനങ്ങൾക്ക് ഷോപ്പിങ്ങിനായി മാള്‍ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിങ്ങ് കേന്ദ്രമായ ഫണ്‍ടൂറയും ലുലുവില്‍ സജ്ജമാണ്.
ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ്, ലോകത്തെ വിവിധിയിടങ്ങളില്‍ നിന്നുള്ള മികച്ച ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില് അണിനിരത്തുകയാണ്.
മുൻനിര ബ്രാൻഡഡ് ഉത്പന്നങ്ങള്‍ മുതല്‍ മലബാറിലെ കാർഷിക മേഖലയില്‍ നിന്നുള്ള പഴം പച്ചക്കറി പാല് ഉത്പന്നങ്ങള്‍ വരെ ഹൈപ്പർമാർക്കറ്റില്‍ ലഭ്യമാകും. ലോകത്തെ വിവിധകോണുകളില്‍ നിന്നുമുള്ള വ്യത്യസ്ഥമായ ഉത്പന്നങ്ങള്‍ മിതമായ നിരക്കിലാണ് ഉറപ്പാക്കുന്നത്.
No Comment.