Skip to content

chithrodayamflashnews.com

November 29, 2026 7:21 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

എയർഫോഴ്‌സിലെ വിംഗ് കമാൻഡർ പീഡിപ്പിച്ചതായി പരാതി

ശ്രീനഗർ: ഇന്ത്യൻ എയർഫോഴ്‌സിലെ വിംഗ് കമാൻഡർക്കെതിരെ വനിതാ ഫ്ലൈയിംഗ് ഓഫീസർ ബലാത്സംഗ പരാതിയുമായി രം​ഗത്ത്. പരാതിയുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലെ ബുദ്ഗാം പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിതു.
പരാതിക്കാരിയും പ്രതിയും ഉദ്യോഗസ്ഥരും ശ്രീനഗറിലാണ് ജോലി ചെയ്യുന്നത്. അധികൃതരുമായി സഹകരിക്കുന്നുണ്ടെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചു.

ബുദ്​ഗാം പൊലീസ് ഈ വിഷയത്തിൽ ശ്രീനഗറിലെ ഇന്ത്യൻ എയർഫോഴ്സിനെ സമീപിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഒരു വർഷമായി താൻ പീഡനവും ലൈംഗികാതിക്രമവും മാനസിക പീഡനവും അനുഭവിക്കുന്നുണ്ടെന്ന് ഫ്ലൈയിംഗ് ഓഫീസർ പരാതിയിൽ പറയുന്നു.

സീനിയർ ഓഫിസറായ പ്രതി തന്നെ നിർബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

2023 ഡിസംബർ 31-ന് ഓഫീസർമാരുടെ മെസ്സിൽ നടന്ന ഒരു ന്യൂ ഇയർ പാർട്ടിക്കിടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരി പറഞ്ഞു. സമ്മാനങ്ങൾ തൻ്റെ മുറിയിലുണ്ടെന്ന് പറഞ്ഞ് വിംഗ് കമാൻഡർ ആരുമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും യുവതി പറഞ്ഞു. അവിടെ വെച്ചാണ് പീഡനമുണ്ടായതെന്നും ഇയാളെ തള്ളിയിട്ട് ഓടുകയായിരുന്നെന്നും അവർ പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഇയാൾ തന്റെ ഓഫീസ് സന്ദർശിച്ചു. ഒന്നും സംഭവിക്കാത്തത് പോലെയാണ് അദ്ദേഹം പെരുമാറിയത്. പശ്ചാത്താപത്തിൻ്റെ ഒരു ലക്ഷണവും അദ്ദേഹത്തിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6