
കോട്ടങ്ങൾ ഒന്നുമേ
വന്നിടാതെ,
നേട്ടങ്ങളേറെ വന്നു ഭവിപ്പാൻ,
തൃക്കേട്ട നാളിൽ പൂക്കളം തീർക്കണം…
തൃക്കാക്കരപ്പനെ കുടിയിരുത്തേണം…
ഗണപതിഭഗവാൻതൻ
സോദരൻ ക്ഷണ്മുഖൻ
തുണയായ് വന്നിടും
പുണ്യനാളിന്നല്ലോ….
വരമേതും ഹിതമായ്
നൽകിടും ഈശനെ
വലയങ്ങളാറിലായ് ചേർത്തുവയ്ക്കാം…
ഉദ്ധിഷ്ടകാര്യങ്ങൾ
സിദ്ധിയാൽ നൽകിടും
അറുമുഖനാഥനെ
മനസ്സാൽ സ്തുതിച്ചിടാം….
ആത്മഹർഷത്താൽ
പൂക്കൾ വിരിയ്ക്കാം…
വാമന മൂർത്തിയേ
നന്നായ് ഭജിക്കാം…
തൃക്കേട്ട മഹാത്മ്യം
ഈവിധം ചൊല്ലിഞാൻ
ഒട്ടുമേ വൈകാതെ
പൂക്കളം തീർക്കട്ടെ….
ഇഷ്ടപുഷ്പങ്ങൾ
കാലേ പറിച്ചു ഞാൻ,
തെളിനീരു തൂകി
മാറ്റിവച്ചിന്നിലെ…
മുറ്റത്തു ചാണകം
മെഴുകണം
ചേഷ്ടയേ മാറ്റണം
പൂക്കളം തീർക്കണം…
തുളസീദളങ്ങൾ
നടുവിൽ പതിയ്ക്കണം
തൃക്കാക്കരപ്പനെ കുടിയിരുത്തേണം…
ചുറ്റിലായ് പൂക്കൾ നിരത്തിയങ്ങന്പോടു-
പൂക്കളം തീർക്കണം
ഗംഭീരമായ്…..
സന്താപ ദുരിതങ്ങൾ
തീർക്കണേ ഭഗവാനെ
സന്തതം നീയെന്നും
തുണയാവണേ…
വാമന മൂർത്തേ
ശരണം ശരണം…
തൃക്കാക്കരപ്പാ
ശരണം ശരണം….


No Comment.