പൊലീസില്‍ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ആവർത്തിച്ച് പി.വി അൻവർ എം.എല്‍.എ. ആർ.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ച സംബന്ധിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി.ഇതിന് പിന്നില്‍ പി.ശശിയും എ.ഡി.ജി.പിയുമാണെന്ന ഗുരുതര ആരോപണവും അൻവർ ഉയർത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി ഇന്റലിജൻസ് റിപ്പോർട്ട് കണ്ടിട്ടില്ല. വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിക്കുകയായിരുന്നു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യമാവുമ്ബോള്‍ അദ്ദേഹം തിരുത്തുമെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ല. പി.ശശിയെന്ന ബാരിക്കേഡില്‍ തട്ടി ഇത് നില്‍ക്കുകയാണ്. കാര്യങ്ങള്‍ ബോധ്യപ്പെടുന്നത് വരെ എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി നിലപാട് മാറ്റില്ല. പി.ശശിക്കെതിരെ പാർട്ടിക്ക് പരാതി എഴുതി നല്‍കുമെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു.
എ.ഡി.ജി.പിയെ മാറ്റാതെ സർക്കാറിന് മുന്നോട്ട് പോകാനാവില്ല. അജിത് കുമാറിനെ സർക്കാറിന് മാറ്റേണ്ടി വരുമെന്നും പി.വി അൻവർ പറഞ്ഞു.
പൊലീസില്‍ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ആവർത്തിച്ച് പി.വി അൻവർ എം.എല്‍.എ
No Comment.