Skip to content

chithrodayamflashnews.com

November 28, 2026 2:48 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തിരുവോണ നാളില്‍ മദ്യലഹരിയില്‍ കാർ യാത്രക്കാർ കാട്ടിയ കൊടുംക്രൂരതയില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് മൈനാഗപ്പള്ളി

തിരുവോണ നാളില്‍ മദ്യലഹരിയില്‍ കാർ യാത്രക്കാർ കാട്ടിയ കൊടുംക്രൂരതയില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് മൈനാഗപ്പള്ളി.ചെറിയ പരിക്കുകളോടെ രക്ഷപ്പെടുമായിരുന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറി ഇറങ്ങുന്നതും ശരീരം ചതഞ്ഞരയുന്നതും കാണേണ്ടിവന്ന നാട്ടുകാർ ഇനിയും ഞെട്ടലില്‍നിന്ന് മോചിതരായിട്ടില്ല. വീടുകളിലെ ഓണസദ്യയും ഓണാഘോഷവും കഴിഞ്ഞ് വെറുതേ പുറത്തേക്കിറങ്ങിയവർ നടുക്കുന്ന കാഴ്ച കാണേണ്ടിവന്നതിലുള്ള ദുഃഖത്തിലാണ്.
സഹോദരി ഫൗസിയയോടൊപ്പം വീടിന് സമീപത്തെ കടയില്‍ സാധനം വാങ്ങാൻ എത്തിയതായിരുന്നു കുഞ്ഞുമോള്‍. സാധനം വാങ്ങി ഇരുവരും സ്കൂട്ടറില്‍ കയറി റോഡ് മുറിച്ച്‌ കടക്കുമ്പോള്‍ അമിത വേഗത്തില്‍ എത്തിയ കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഫൗസിയ റോഡിന്‍റെ വശത്തേക്കും കുഞ്ഞുമോള്‍ കാറിന് തൊട്ടു മുന്നിലേക്കും വീണു. ഞൊടിയിടകൊണ്ട് സമീപത്തുണ്ടായിരുന്നവർ കാറിന് സമീപത്തേക്ക് ഓടിയെത്തി. പലരും ‘കാർ മുന്നോട്ടെടുക്കരുതേ’ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിലും ഇത് കേള്‍ക്കാം. എന്നാല്‍, മദ്യലഹരിയില്‍ ആയിരുന്ന കാർ യാത്രികർ ഇതു ചെവിക്കൊള്ളാതെ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കി ഓടിച്ചു പോവുകയായിരുന്നു. ഒരുപക്ഷേ, അങ്ങനെ കാർ മുന്നോട്ട് എടുത്തില്ലായിരുന്നെങ്കില്‍ കുഞ്ഞുമോള്‍ രക്ഷപ്പെടുമായിരുന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞമർന്ന് ശ്വാസകോശത്തില്‍ തറച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കുഞ്ഞുമോളുടെ മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍ നാട് ഒന്നാകെ ഒഴുകി എത്തി. അലമുറയിട്ട് കരയുന്ന മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ കൂടി നിന്നവർ ഏറെ പാടുപെട്ടു. പൊതുദർശനത്തിനുശേഷം വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനില്‍ ഖബറടക്കി. വീടിന് മുന്നില്‍ ചെറിയ സ്റ്റേഷനറി കട നടത്തിവരുകയായിരുന്നു കുഞ്ഞുമോള്‍. ഭർത്താവ് നൗഷാദ് കൊല്ലം എഫ്.സി.ഐയിലെ കരാർ ജീവനക്കാരനാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6