Skip to content

chithrodayamflashnews.com

November 28, 2026 2:47 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്’; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി ചേസ് ചെയ്ത് പിടിച്ച് നവ്യ നായര്‍

പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്’; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി ചേസ് ചെയ്ത് പിടിച്ച് നവ്യ നായര്‍

ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന് തുണയായി നടി നവ്യ നായരും കുടുംബവും. മുതുകുളത്ത് നിന്നും കുടുംബസമേതം തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അമിത വേഗത്തില്‍ സഞ്ചരിച്ച ട്രെയ്‌ലര്‍ ട്രാക്ടര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടത്.
സംഭവം കണ്ട നവ്യയും കുടുംബവും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുകയും ട്രെയ്‌ലറിനെ പിന്തുടര്‍ന്ന് പിടിക്കുകയും ചെയ്തു. ഇന്ത്യന്‍ കോഫി ഹൗസിനു സമീപമായിരുന്നു അപകടം. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്ഐയും സ്ഥലത്തെത്തി.
സൈക്കിള്‍ യാത്രക്കാരനെ പൊലീസ് ഉടനെ കണ്‍മുന്നില്‍ അപകടം നടന്നിട്ടും കണ്ടില്ലെന്ന് നടിച്ചു പോയാല്‍ ആ സൈക്കിള്‍ യാത്രക്കാരന്റെ ജീവിതം എന്താകുമെന്നു ചിന്തിച്ചു. തുടര്‍ന്നാണ് ട്രെയ്‌ലറിനെ പിന്തുടര്‍ന്നു നിര്‍ത്തിച്ചത്. ഹരിയാന റജിസ്‌ട്രേഷന്‍ വാഹനമായതിനാല്‍ ഇവിടെനിന്നു വിട്ടുപോയാല്‍ കണ്ടുകിട്ടുക പ്രയാസമാണ്.
ട്രെയ്‌ലര്‍ തടഞ്ഞപ്പോഴേക്കും പൊലീസ് എത്തി, ആളുകളും കൂടി. വിദേശത്ത് കാണുന്നതുപോലെ വളരെ പെട്ടെന്നു ഹൈവേ പൊലീസ് എത്തി. കര്‍മനിരതരായ ഹൈവേ പൊലീസിന്റെ ഇടപെടല്‍ പ്രശംസനീയമാണ് എന്നാണ് മനോരമ ഓണ്‍ലൈനിനോട് നവ്യ നായരുടെ പിതാവ് പ്രതികരിച്ചിരിക്കുന്നത്.
”എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡില്‍ അപകടം കണ്ടാല്‍ പരുക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്” എന്ന് നവ്യ നായര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. പരുക്കേറ്റ രമേശനെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6