നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ആരോഗ്യനില മോശമായതോടെ പൊന്നമ്മയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു.
ഏക മകള്‍ ബിന്ദു യുഎസിലാണ്. പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു.
1962 ല്‍ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് പൊന്നമ്മ കടന്നുവന്നത്. പിന്നീട് ഏകദേശം 200 ല്‍ ഏറെ സിനിമകളില്‍ വേഷമിട്ടു.
No Comment.