Skip to content

chithrodayamflashnews.com

November 28, 2026 2:46 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മലയാള സിനിമയുടെ പൊന്നമ്മയ്ക്ക് കേരളക്കര ഇന്ന് വിട ചൊല്ലും; സംസ്‌കാരം ആലുവയിലെ വീട്ടിൽ

മലയാള സിനിമയുടെ പൊന്നമ്മയ്ക്ക് കേരളക്കര ഇന്ന് വിട ചൊല്ലും; സംസ്‌കാരം ആലുവയിലെ വീട്ടിൽ

അന്തരിച്ച മുതിർന്ന നടി കവിയൂർ പൊന്നമ്മയ്ക്ക് കേരളക്കര ഇന്ന് വിടചൊല്ലും. വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം സംസ്‌കരിക്കുക. ഇന്നലെ വൈകീട്ട് അഞ്ചര മണിയോടെയായിരുന്നു കവിയൂർ പൊന്നമ്മ അന്തരിച്ചത്.
നിലവിൽ മൃതദേഹം എറണാകുളം ലിസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ എട്ട് മണിയോടെ ഇവിടെ നിന്നും മൃതദേഹം കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലേയ്ക്ക് കൊണ്ട് വരും. ഇവിടെയാണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ഇവിടെയെത്തി ആദരാഞ്ജലികൾ അർപ്പിക്കും.
രാവിലെ ഒൻപത് മണി മുതൽ 12 വരെയാണ് മുനിസിപ്പൽ ടൗൺഹാളിൽ ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കുക. ശേഷം ഇവിടെ നിന്നും സംസ്‌കാര ചടങ്ങുകൾക്കായി ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാല് മണിയോടെയാകും സംസ്‌കാരം നടക്കുക. ഔദ്യോഗിക ബഹുമതികളോടെയാകും ചടങ്ങുകൾ.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സിനിമയിൽ നിന്നും ഏറെ നാളായി വിട്ടുനിൽക്കുകയായിരുന്നു കവിയൂർ പൊന്നമ്മ. ഇതിനിടെ കഴിഞ്ഞ മെയിൽ അർബുദബാധ സ്ഥിരീകരിച്ചു. മലയാള സിനിമയുടെ പൊന്നമ്മയ്ക്ക് കേരളക്കര ഇന്ന് വിട ചൊല്ലും; സംസ്‌കാരം ആലുവയിലെ വീട്ടിൽ

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6