അനധികൃത സ്വത്ത് സമ്പാദനത്തില്‍ കോഴിക്കോട് എയർപ്പോർട്ട് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിലെ ക്ലാർക്ക് കെ.സത്യനാരായണനെ സസ്പെന്റ് ചെയ്ത് റവന്യൂ വകുപ്പിന്റെ ഉത്തരവ്.
ഇദ്ദേഹം നേരത്തെ കൊണ്ടോട്ടി താലൂക്കിലെ ക്ലാർക്കായിരുന്നു. ഇയാള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വിജിലൻസ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ കുറ്റാരോപിതൻ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കുന്നതിനും സാധ്യതയുളളതിനാല്‍ സത്യനാരായണനെ സേവനത്തില്‍ നിന്നും സസ്പെൻഡ് ചെയ്യുന്നതിന് വിജിലൻസ് ഡയറക്ടർ ജൂണ്‍ ആറിന് ശിപാർശ ചെയ്തിരിക്കുന്നു.
No Comment.