മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം ദില്ലിയില്‍ നടത്തിയ ആദ്യ പൊതുപരിപാടിയില്‍ ബി ജെ പിയെ കടന്നാക്രമിച്ചും ആര് എസ് എസിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചും അരവിന്ദ് കെജ്രിവാള് രംഗത്ത്.
ബി ജെ പിയിലെ പ്രായ പരിധിയിലടക്കം ആര് എസ് എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാള് ആവശ്യപ്പെട്ടു.
സ്വന്തമായി വീടില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞശേഷം ജനങ്ങള്‍ക്കൊപ്പം അവരുടെ വീട്ടില്‍ കഴിയുമെന്ന പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്. ജന്തര്‍മന്തറില്‍ നടന്ന ജനതാ കി അദാലത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
No Comment.